വധുവിന് മുലയൂട്ടിയത് അമ്മ, വരന്‍ ആത്മഹത്യ ചെയ്തു

ജാസന്‍ പ്രവിശ്യയുടെ തെക്ക് പ്രദേശത്തായിരുന്നു സംഭവം. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷര്‍ഖ് എന്ന അറബി പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
തന്റെ വധു തനിയ്ക്ക് സഹോദര തുല്യയാണെന്നും ചെറുപ്പത്തില്‍ തന്റെ അമ്മ പെണ്‍കുട്ടിയെ മുലയൂട്ടിയിരുന്നുവെന്നും യുവാവ് മനസിലാക്കി. ഇതിനാലാണ് അയാള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സൗദി അറേബ്യ, മറ്റ് ചില യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രങ്ങള്‍ എന്നിവയില്‍ ഒരു കുട്ടിയ്ക്ക് സ്വന്തം അമ്മയല്ലാതെ മറ്റൊരാള്‍ മുലയൂട്ടിയാല്‍ ആ കുട്ടിയെ കുടംബത്തിലാര്‍ക്കും വിവാഹം കഴിയ്ക്കാനാകില്ല. സൗദി യുവാിന്റെ കാര്യത്തില്‍ സഭവിച്ചതും ഇതാണ്. തന്റെ സഹോദരിയല്ലാതിരുന്നിട്ടും അമ്മ മുലപ്പാല്‍ നല്‍കി എന്ന ഒറ്റകാരണത്താല്‍ യുവാവിന് പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ കഴിയുമായിരുന്നില്ല.












Click it and Unblock the Notifications