കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പിനെ കാണണം!! കുവൈറ്റ് കത്തീഡ്രലില്‍ കത്തിയുമായി അറുപതുകാരന്‍!! പിന്നെ സംഭവിച്ചത്

കുര്‍ബാനയ്ക്കിടെ ഇയാള്‍ അള്‍ത്താരയിലേക്ക് കയറുകയായിരുന്നു. പുരോഹിതന്റെ കൈയ്യില്‍ നിന്ന് മൈക്രോഫോണ്‍ തട്ടിയെടുത്ത ഇയാളെ പള്ളിയിലുണ്ടായുരുന്നവര്‍ പള്ളിക്ക് പുറത്ത് എത്തിച്ചു.

  • By Gowthamy
Google Oneindia Malayalam News

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിലെ പ്രശസ്ത കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി കത്തീഡ്രലില്‍ കത്തിയുമായെത്തിയ ആള്‍ ആശങ്കപരത്തി. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

കുര്‍ബാനയ്ക്കിടെ ഇയാള്‍ അള്‍ത്താരയിലേക്ക് കയറുകയായിരുന്നു. പുരോഹിതന്റെ കൈയ്യില്‍ നിന്ന് മൈക്രോഫോണ്‍ തട്ടിയെടുത്ത ഇയാളെ പള്ളിയിലുണ്ടായുരുന്നവര്‍ പള്ളിക്ക് പുറത്ത് എത്തിച്ചു.

അപ്പോഴാണ് ഇയാള്‍ കത്തി പുറത്തെടുത്തത്. പോപ്പിനെ കാണണം എന്നാവശ്യപ്പെട്ടാണ് ബഹളം വച്ചത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാണ് സൂചന.

 മൈക്ക് തട്ടിയെടുത്തു

മൈക്ക് തട്ടിയെടുത്തു

ഞായറാഴ്ച വൈകിട്ട് കുര്‍ബാനയ്ക്കിടെയാണ് മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം ഉണ്ടായത്. പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരുടെ ഇടയില്‍ നിന്ന് ഇയാള്‍ അള്‍ത്താരയിലേക്ക് കയറി പുരോഹിതന്റെ മൈക്ക് തട്ടിയെടുക്കുകയായിരുന്നു.

കത്തി കാട്ടി ഭീഷണി

കത്തി കാട്ടി ഭീഷണി

പള്ളിയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ പിടിച്ച് പുറത്താക്കി. അപ്പോഴായിരുന്നു വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തി പുറത്തെടുത്തത്. പിന്നാലെ കത്തി കാട്ടി പോപ്പിനെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അറുപത് വയസ് പ്രായം

അറുപത് വയസ് പ്രായം

അറുപത് വയസ് പ്രായം തോന്നിക്കുന്ന കുവൈറ്റ് സ്വദേശിയാണ് ഇയാള്‍. പരമ്പരാഗത രീതിയില്‍ ഇയാള്‍ വസ്ത്രം ധരിച്ചിരുന്നു. ഇയാളുടെ ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല.

 മാനസിക അസ്വാസ്ഥ്യം

മാനസിക അസ്വാസ്ഥ്യം

ഇയാളെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിന്നീട് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക മാറ്റി.

സുരക്ഷിതര്‍

സുരക്ഷിതര്‍

അതേസമയം സുരക്ഷയുടെ കാര്യത്തില്‍ വിശ്വാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ദേവാലയം അധികൃതര്‍ പറഞ്ഞു. പള്ളിക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പ്രാര്‍ഥനാ വേളയില്‍ സ്ഥിരമായി പോലീസ് ഉണ്ടാകാറുണ്ടെന്നും അവര്‍ പറഞ്ഞു.

English summary
man entered with knife in holy family cathedral kuwait.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X