കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ:ജെയിന്‍റ് വീലില്‍ നിന്ന് വീഡിയോ പകര്‍ത്തുന്നതിനിടെ യുവാവ് താഴേയ്ക്ക് വീണു

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: യന്ത്ര ഊഞ്ഞാലില്‍ (ജെയിന്റ് വീല്‍) നിന്ന് വീഡിയോ എടുക്കുന്നതിനിടെ കാല്‍വഴുതി വീണ യുവാവ് ഗുരുതരാവസ്ഥയില്‍. 31 കാരനായ ഗ്രീക്ക് യുവാവാണ് ഷാര്‍ജയില്‍ ജെയിന്റ് വീലില്‍ നിന്നും താഴേയ്ക്ക് വീണത്. വീഡിയോ എടുക്കുന്നതിനിടെ ബാലന്‍സ് നഷ്ടമായി താഴേയ്ക്ക് വീഴുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം

അല്‍ ഖസ്ബ ടൂറിസ്റ്റ് കേന്ദ്രത്തിലാണ് സംഭവം. ജെയിന്റ് വീലില്‍ കയറിയ യുവാവ് ഊഞ്ഞാല്‍ കറങ്ങുന്നതിനൊപ്പം തന്നെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ കാല്‍ വഴുതി മുകളില്‍ നിന്ന് താഴേയ്ക്ക് വീണു.

Sharjah

ഊഞ്ഞാലിന്റെ മുകളിലായിരുന്നു സംഭവം സമയത്ത് യുവാവ്. ഊഞ്ഞാലില്‍ കരുന്നതിന് വേണ്ടി ഒട്ടേറെ വിനോദ സഞ്ചാരികള്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് മുന്നിലേയ്ക്കാണ് ഗ്രീക്ക് യുവാവ് കാല്‍വഴുതി വീണത്.

ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. പൊലീസെത്തി യുവാവിനെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലാണ് യുവാവ്. യുവാവിനെ ആരും അപകടപ്പെടുത്താന്‍ ശ്രമിച്ചതല്ലെന്ന് പൊലീസ്. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബുഹൈറ പൊലീസ് കേസ് അന്വേഷിയ്ക്കുന്നുണ്ട്.

English summary
A 31-year-old man is in critical condition after falling from a Ferris wheel on Wednesday night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X