അജ്മാന്‍: മദ്യപിച്ച് കാമുകിയെ കൊന്ന ശേഷം കിടന്നുറങ്ങി,രണ്ട് മണിക്കൂറിന് ശേഷം യുവാവ് ചെയ്തതിങ്ങനെ
അജ്മാന്‍: മദ്യപിച്ച് ബോധമില്ലാതെ കാമുകിയെ കൊലപ്പെടുത്തിയ യുവാവ് രണ്ട് മണിക്കൂറിന് ശേഷം പോലീസില്‍ കീഴടങ്ങി. ഒരു വര്‍ഷം മുമ്പ് കണ്ടുമുട്ടിയ 23 കാരിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവ് കോടതിയില്‍ വ്യക്തമാക്കി.
രാത്രിയില്‍ മദ്യപിച്ചെത്തിയ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഹോട്ടല്‍ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം ഉറക്കമുണര്‍ന്ന ഇയാള്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ഏഷ്യക്കാരിയായായ യുവതിയെക്കുറിച്ചും യുവാവിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇതോടെ കുറ്റസമ്മതം നടത്തിയ പ്രതിക്ക് നാല് വര്‍ഷം തടവും 100,00 ഡോളര്‍ പിഴയും വിധിച്ചു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന തുക യുവതിയുടെ കുടുംബത്തിന് നല്‍കും. മദ്യപിച്ചതിനും കുറ്റകൃത്യത്തിലേര്‍പ്പെട്ടതിനും 180 ചാട്ടവാറടി നല്‍കാനും കോടതി ഉത്തരവിട്ടു. ശിക്ഷ കാലാവധി പൂര്‍ത്തിയാക്കുന്ന യുവാവിനെ യുഎഇയില്‍ നിന്ന് നാടുകടത്താനും ഉത്തരവുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications