സൗദി: മരുഭൂമിയില്‍ കൂട്ടംതെറ്റിയ യുവാവ് ദാഹിച്ച് മരിച്ചു
സൗദി: സൗദിയിലെ മരുഭൂമിയില്‍ കൂട്ടംതെറ്റിയ യുവാവ് ദാഹിച്ചു മരിച്ചു. മരൂഭൂമിയില്‍ സഫാരിയ്ക്ക് എത്തിയ സംഘത്തില്‍ നിന്നാണ് ഇയാള്‍ കൂട്ടംതെറ്റി ഒറ്റപ്പെട്ടു പോയത്.
യുവാവുമായി ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്ക് സാധിക്കാതെ വന്നപ്പോഴാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസും ലോക്കല്‍ വോളന്‍ഡിയേഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രിയിലാണ് മരുഭൂമിയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളം കിട്ടാതെയാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിജനമായ മരുഭൂമിയിലാണ് ഇയാള്‍ ഒറ്റപ്പെട്ടുപോയത്.












Click it and Unblock the Notifications