ട്വിറ്ററില്‍ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് യുവാവ് കിഡ്‌നി ദാനം നല്‍കി
സൗദി: കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സോഷ്യല്‍ മീഡിയകള്‍ക്കുള്ള പങ്ക് ദിനംപ്രതി വര്‍ധിച്ചു വരുകയാണ്. ട്വിറ്ററിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് തന്റെ കിഡ്‌നി ദാനം ചെയ്ത് യുവാവ് മാതൃകയായി.
ട്വിറ്ററില്‍ നിന്നുള്ള ബന്ധമാണ് മരണത്തോട് മല്ലിടുന്ന പെണ്‍കുട്ടിക്ക് ജീവന്‍ തിരിച്ച് നല്‍കിയത്. പെണ്‍കുട്ടിയുടെ അവസ്ഥ മനസ്സിലാക്കിയ യുവാവ് കിഡ്‌നി ദാനം ചെയ്യാന്‍ തയ്യാറായി.

പരിശോധനയില്‍ കിഡ്‌നി പെണ്‍കുട്ടിക്ക് ചേരുന്നുണ്ട് എന്ന് അറിഞ്ഞത്തിന്റെ അടുത്ത ദിവസം തന്നെ സര്‍ജറിയും നടത്തി. മരണത്തില്‍ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി സുഖമായി കഴിയുകയാണ്.
സോഷ്യല്‍ മീഡിയകള്‍ വഴി നടക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഒരുപാടുപേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്കു വേണ്ടി കിഡ്‌നി ദാനം ചെയ്ത യുവാവ് യുവതലമുറയ്ക്ക് മാതൃകയാവുകയാണ്.












Click it and Unblock the Notifications