തൊഴിലില്ലായ്മ, പ്രതിഷേധവുമായി യുവാവിന്റെ നഗ്നയോട്ടം
കാബൂള്‍: തൊഴിലില്ലായ്മക്ക് പ്രതിഷേധം നഗ്നയോട്ടമാണെങ്കില്‍ ഇന്ത്യയിലെ പകുതി പേരും തുണിയില്ലാതെ പ്രതിഷേധിക്കേണ്ടി വരും.
രാജ്യത്തെ നീതിനിഷേധത്തിനും തൊഴിലില്ലായ്മയ്ക്കുംഎതിരേ അഫ്ഗാനിസ്ഥാനില്‍ യുവാവിന്റെ നഗ്‌നയോട്ടം. കാബൂളിലെ ജനത്തിരക്കേറിയ തെരുവിലൂടെ പൂര്‍ണ നഗ്‌നനായി ഓടിയത്.

പൂര്‍ണ നഗ്‌നനായി ഓടിയ യുവാവിനാകട്ടെ എട്ടിന്റെ പണികിട്ടുകയും ചെയ്തു. മതനിന്ദ ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തെരുവിലിട്ട് നന്നായി പെരുമാറി.

ഇയാള്‍ ഓടുന്നതിന്റെയും നാട്ടുകാര്‍ കൈകാര്യം ചെയ്ത് ശരീരം മുഴുവന്‍ പരിക്കുകളുമായി ഇയാള്‍ നിലത്തുകിടക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്












Click it and Unblock the Notifications