ഷാര്‍ജയില്‍ കുറഞ്ഞ വാടകയ്ക്ക് ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് സ്വദേശികളില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍
ഷാര്‍ജയില്‍ കുറഞ്ഞ വാടകയ്ക്ക് ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് സ്വദേശികളില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍
ഷാര്‍ജ: കുറഞ്ഞ വാടകയ്ക്ക് സ്റ്റുഡിയോ ഫ്ളാറ്റുകള്‍ വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് തുകയായി ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളനിരവധി സ്വദേശി കുടുംബങ്ങളെയാണ് ഇയാള്‍ വഞ്ചിച്ച് പണം തട്ടിയത്. ഇയാള്‍ ഏഷ്യക്കാരനാണ് എന്ന വിവരം മാത്രമേ പോലിസ് പുറത്തുവിട്ടിട്ടുള്ളൂ.
ക്ലാസ്സിഫൈഡ്സിലും വെബ്സൈറ്റുകളിലും പരസ്യം ചെയ്താണ് ഇയാള്‍ ഇരകളെ കെണിയിലാക്കിയത്. പരസ്യത്തില്‍ നല്കിയ നമ്പറില്‍ ഇയാളെ ബന്ധപ്പെടുന്ന പ്രവാസികള്‍ക്ക് പുതുതായി നിര്‍മിച്ച ഫ്ളാറ്റ് കാണിച്ചുകൊടുത്ത് ഇതുപോലെയുള്ള ഫ്ളാറ്റാണ് വാടകയ്ക്ക് നല്കാന് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഷാര്‍ജ എലക്ട്രിസിറ്റിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും കണക്ഷന് സ്ഥാപിക്കാനെന്നു പറഞ്ഞാണ് പലരില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയത്. പണം നല്കിയവര് ബന്ധപ്പെടാന്‍ പറഞ്ഞ തീയതിയില്‍ ഫോണ്‍ വിളിക്കുമ്പോഴേക്കും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും. വ്യജ ലീസിംഗ് കോണ്‍ട്രാക്ടുകളും റസീറ്റുകളും ഉണ്ടാക്കിയാണ് ഇയാള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. നിരവധി പേര് ഇയാളുടെ ചതിയില്‍പ്പെട്ടതായി പോലിസ് പറഞ്ഞു.

ഒരു പാട് ആളുകളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ശേഷം അതിവിദഗ്ധമായാണ് പോലിസ് ഇയാളെ പിടികൂടിയത്. നിരന്തരം മൊബൈല്‍ മാറ്റുകയും വ്യാജപേരുകള്‍ നല്‍കുകയും ചെയ്തതിനാല്‍ ഇയാളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. പരാതിക്കാര്‍ ഇയാളെ തിരിച്ചറിഞ്ഞതായി പോലിസ് അറിയിച്ചു. ഈ രീതിയില്‍ ആരെങ്കിലും വഞ്ചിതരായിട്ടുണ്ടെങ്കില്‍ അവര്‍ ഉടന്‍ തന്നെ പരാതി നല്‍കണമെന്നും ഇത്തരം ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ വഞ്ചിതരാവരുതെന്നും ഷാര്‍ജ പോലിസ് അറിയിച്ചു.
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications