സുഹൃത്തും ഭാര്യയും ഉറങ്ങുന്ന വീഡിയോ നെറ്റിലിട്ടു
അബുദാബി: സുഹൃത്ത് ഭാര്യയ്‌ക്കൊപ്പം ഉറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്ത അറബ് യുവാവിന് ജയില്‍ ശിക്ഷ. സുഹൃത്തിന്റെയും ഭാര്യയുടേയും അനുവാദമില്ലാതെയാണ് യുവാവ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് യുവാവ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
യുവാവ് സുഹൃത്തിനും അയാളുടെ കുടുംബത്തിനുമൊപ്പം ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ പകര്‍ത്തിയതും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്ത കാര്യവും യുവാവ് സമ്മതിച്ചു. തമാശയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ഒരിയ്ക്കലും തന്റെ സുഹൃത്ത് പരാതിപ്പെടുമെന്ന് കരുതിയില്ലെന്നും യുവാവ് കോടതിയില്‍ മൊഴി നല്‍കി.

സുഹൃത്ത് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് യുവാവ ്‌വീയിയോ സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. തന്റെയും ഭാര്യയുടേയും അനുവാദമില്ലാതെയാണ് വീഡിയോ എടുത്തതും അത് സൈറ്റില്‍ പോസ്റ്റ് ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു. യുഎഇ നിയമപ്രകാരം ഒരു വ്യക്തിയുടെ അനുമതി ഇല്ലാതെ അയാളുടെ ചിത്രങ്ങളോ വീഡിയോയോ പകര്‍ത്തുകയും പ്രസിദ്ധീകരിയ്ക്കുകയും ചെയ്യുന്നത് കുറ്റകരമാണ്. കുറ്റത്തിന്റെ രീതി അനുസരിച്ച് 1,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ പിഴ വിധിയ്ക്കുകയാണ് ചെയ്യുന്നത്.












Click it and Unblock the Notifications