ബഹ്‌റൈന്‍: യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; പ്രതിക്ക് 10 വര്‍ഷം തടവ്
മനാമ: യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചയാള്‍ക്ക് 10 വര്‍ഷം തടവ്. മനാമ ക്രിമിനല്‍ കോടതിയാണ് യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസില്‍ ഏഷ്യക്കാരനായ ഇയാള്‍ക്ക് പത്ത് വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ബഹ്‌റൈനില്‍ ജോലി വാഗ്ദാനം ചെയ്ത് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.
ബഹ്‌റൈനിലെ ബ്യൂട്ടിപാര്‍ലറില്‍ 50,000 രൂപ ശമ്പളമുള്ള ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി സുഹൃത്ത് വഞ്ചിച്ച യുവതിയാണ് വീണ്ടും മറ്റൊരാളുടെ വലയില്‍ അകപ്പെട്ടതെന്നാണ് കോടതി രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ബഹ്‌റൈനില്‍ എത്തിയതിന് ശേഷം മാത്രമാണ് വേശ്യാവൃത്തിയ്ക്ക് വേണ്ടിയാണ് യുവതിയെ ബഹ്‌റൈനില്‍ എത്തിച്ചതെന്ന് തുറന്നുപറഞ്ഞതെന്നും യുവതി കോടതിയെ അറിയിച്ചത്. തന്റെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈവശപ്പെടുത്തി ഫ്‌ളാറ്റില്‍ മറ്റ് സ്ത്രീകള്‍ക്കൊപ്പം മൂന്ന് ദിവസത്തോളം പൂട്ടിയിടുകയായിരുന്നുവെന്നും യുവതി പറയുന്നു. പിന്നീട് വേറെ ഫ്‌ളാറ്റിലേക്കും ഹോട്ടലുകളിലേക്കും ഇയാള്‍ യുവതിയെ എത്തിക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൈവശപ്പെടുത്തുകയും ചെയ്തുവെന്നും ഇയാള്‍ക്കെതിരെ യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഇടപാടുകാരുമായി സെക്‌സിലേര്‍പ്പെടാന്‍ മടിച്ചതിനെ തുടര്‍ന്ന് തനിക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ ഇയാള്‍ വിസമ്മതിച്ചുവെന്നും യുവതി പറയുന്നു. ഫ്‌ളാറ്റിലെത്തിയ മറ്റൊരു യുവതി വഴി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവാഹിതയായ യുവതിക്ക് നിയമസഹായം ലഭിക്കുന്നത്.












Click it and Unblock the Notifications