സൗദി;40കാരനെ കടുവ കടിച്ച് കൊന്നു
ജിദ്ദ: സ്വകാര്യ മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ച് കൊന്നു. മൃഗശാല വൃത്തിയാക്കുന്നതിനിടയിലാണ് 40കാരനായ ജീവനക്കാരന്‍ കടുവയുടെ ആക്രമണത്തിന് ഇരയാകുന്നത്.ഏഷ്യക്കാരനാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഘോബറിനടുത്തുള്ള ഒരു ചെറിയ മൃഗശാലയിലാണ് സംഭവം നടന്നത്. പതിവുപോലെ മൃഗശാലയും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് ജീവനക്കാരനെ കടുവ ആക്രമിയ്ക്കുന്നത്.

സഹപ്രവര്‍ത്തകര്‍ കടുവയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇയാളെ പുറത്തെത്തിയ്ക്കാന്‍ ശ്രമിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കടുവയില്‍ നിന്നും യുവാവിനെ മോചിപ്പിയ്ക്കാനായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കനായില്ല.
യുവാവിന്റെ തലയ്ക്കും തോളെല്ലിനും ഏറ്റ പരിക്കാണ് മരണത്തിന് ഇടയാക്കിയത്.തലയില്‍ ആഴത്തിലുള്ള മുറിവുകളാണ് ഏറ്റത്. യുവാവിന്റെ മാതൃരാജ്യമോ, പേരോ മറ്റ വിവരങ്ങളോ ലഭ്യമല്ല.
മൃഗശാലയെപ്പറ്റിയും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ മൃഗശാലയില്‍ ഉണ്ടായിരുന്നോ എന്നതിനെപ്പറ്റിയും അന്വേഷിയ്ക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതല്ല മൃഗശാല. സാബ്ഖ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യക്കാര്‍ ഉള്‍പ്പെട ഒട്ടേറെ വിദേശികളാണ് സൗദിയില്‍ തൊഴിലെടുക്കുന്നത്.












Click it and Unblock the Notifications