Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവയാണെന്ന് കരുതി, പക്ഷെ യുവതിയുടെ നഗ്നശരീരമായിരുന്നു അത്! ദുബായ് വില്ലയില്‍ സംഭവിച്ചത്...

പാവയാണെന്ന് കരുതി, പക്ഷെ യുവതിയുടെ നഗ്നശരീരമായിരുന്നു അത്! ദുബായ് വില്ലയില്‍ സംഭവിച്ചത്

ദുബായ്: എമിറേറ്റ്‌സ് ഹില്ലിനു സമീപത്തെ വില്ലയ്ക്കു സമീപം കുറ്റിച്ചെടികള്‍ വെട്ടിമാറ്റുകയായിരുന്നു പാകിസ്താനി കാവല്‍ക്കാരന്‍. ചെടികള്‍ക്കിടയില്‍ എന്തോ വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് അങ്ങോട്ടേക്ക് നീങ്ങിയത്. ഒറ്റനോട്ടത്തില്‍ അതൊരു പ്ലാസ്റ്റിക് പാവയാണെന്നാണ് അയാള്‍ കരുതിയത്. അടുത്തെത്തി വെളുത്ത കവിളില്‍ തൊട്ടപ്പോള്‍ അയാള്‍ ഞെട്ടി! അതൊരു യുവതിയുടെ നഗ്നശരീരമായിരുന്നു!

പോലിസെത്തി പരിശോധിച്ചു

പോലിസെത്തി പരിശോധിച്ചു

കാഴ്ച കണ്ട് ഞെട്ടിത്തരിച്ച പാകിസ്താനി യുവാവ് വിവരമറിയിച്ചതനുസരിച്ച് ഉടന്‍ പോലിസെത്തി. പോലിസും ആദ്യം ധരിച്ചത് അത് പാവയാണെന്നായിരുന്നു. വെറും അടിവസ്ത്രം മാത്രം ധരിച്ച കൗമാരിക്കാരി പെണ്‍കുട്ടിയുടെ മൃതദേഹമായിരുന്നു അത്. എന്താണ് സംഭവിച്ചതെന്ന് വീട്ടിലെ ആര്‍ക്കും ഒന്നും മനസ്സിലായില്ല. തൊട്ടപ്പുറത്തെ വില്ലയില്‍ താമസിക്കുന്ന ഫിലിപ്പിനോ ക്ലര്‍ക്കാണ് പോലിസിന് ക്ലൂ നല്‍കിയത്.

 മിനിസ്‌കര്‍ട്ട് ധരിച്ച പെണ്‍കുട്ടി

മിനിസ്‌കര്‍ട്ട് ധരിച്ച പെണ്‍കുട്ടി

തലേദിവസം ഉച്ചയ്ക്കു ശേഷം മിനി സ്‌കര്‍ട്ട് ധരിച്ച ഒരു പെണ്‍കുട്ടി മൃതദേഹം കിടന്ന മതിലിന് തൊട്ടപ്പുറത്തെ വില്ലയിലേക്ക് പോകുന്നത് കണ്ടതായി ക്ലാര്‍ക്ക് പോലിസിനോട് പറഞ്ഞു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് നേപ്പാളി പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയുടെ കാമുകനായിരുന്നു മതിലിനപ്പുറത്തെ വില്ലയില്‍ വീട്ടുജോലിക്കാരനായി താമസിച്ചിരുന്നത്. വീട്ടുകാരറിയാതെ ഇയാള്‍ കാമുകിയെ തന്റെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു.

 കാമുകിയെ മുറിയില്‍ ഒളിച്ചുകടത്തി സെക്‌സ്

കാമുകിയെ മുറിയില്‍ ഒളിച്ചുകടത്തി സെക്‌സ്

കാമുകി തന്നെ വിളിച്ച് ആരും കാണാതെ മുറിയിലേക്ക് കൊണ്ടുപോവണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് നേപ്പാള്‍ സ്വദേശിയായ യുവാവ് പോലിസിനോട് പറഞ്ഞു. ഇതനുസരിച്ചാണ് കാമുകിയെ മുറിയിലെത്തിച്ചത്. ഒന്നിച്ച് ഭക്ഷണം കഴിച്ച ശേഷം സെക്‌സിലേര്‍പ്പെട്ടു. എന്നാല്‍ മുതലാളിയുടെ വീട്ടില്‍ ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നതിനാല്‍ പുറത്തേക്കിറങ്ങാന്‍ തുനിഞ്ഞ തന്നെ കാമുകി തടയുകയായിരുന്നു. ജോലി പൂര്‍ത്തിയാക്കി ഉടന്‍ മടങ്ങിവരാമെന്നു പറഞ്ഞെങ്കിലും അവള്‍ സമ്മതിച്ചില്ല.

 ബഹളം വെച്ചപ്പോള്‍ കഴുത്തിന് പിടിച്ചു

ബഹളം വെച്ചപ്പോള്‍ കഴുത്തിന് പിടിച്ചു

ജോലി ചെയ്ത് തീര്‍ത്തില്ലെങ്കില്‍ പ്രശ്‌നമാവുമെന്നതിനാല്‍ മുറിയില്‍ നിന്ന് പോവുകയല്ലാതെ തന്റെ മുമ്പില്‍ മറ്റു വഴികളില്ലായിരുന്നു. എന്നാല്‍ താന്‍ മുറിയില്‍ തന്നെ നില്‍ക്കണമെന്ന് അവള്‍ വാശിപിടിച്ചു. കാമുകി ബഹളം വച്ചതോടെ ശബ്ദം മുതലാളി കേള്‍ക്കാതിരിക്കാന്‍ അല്‍പനേരം വാ പൊത്തിപ്പിടിച്ചു. കൈ വിട്ടപ്പോള്‍ വീണ്ടും ഒച്ചവെച്ചതോടെ കഴുത്തിന് പിടിച്ച് ബാത്ത് റൂമിലേക്ക് തള്ളുകയായിരുന്നു.

താന്‍ കൊന്നിട്ടില്ലെന്ന് കാമുകന്‍

താന്‍ കൊന്നിട്ടില്ലെന്ന് കാമുകന്‍

ബാത്ത് റൂമിനകത്ത് ബാലന്‍സ് തെറ്റിയ പെണ്‍കുട്ടി തലയടിച്ച് വീണു. അതോടെ ബോധവും നഷ്ടമായി. ഉടന്‍ അവളെ എടുത്ത് കിടക്കയില്‍ കിടത്തി. ജോലി തീര്‍ത്ത് പെട്ടെന്നു തിരിച്ചെത്താനായി പുറത്തുപോയി. മുറിയിലേക്ക് തിരികെയെത്തിയപ്പോഴേക്കും കാമുകി മരിച്ചുകഴിഞ്ഞിരുന്നു. അതോടെ മൃതദേഹം എടുത്ത് മതിനപ്പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. അല്‍ബര്‍ഷ ഏരിയയില്‍ നിന്നാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ കലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+