Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ യുവാവ് അമ്മയെ വെടിവച്ച് കൊന്നു

റിയാദ്: സ്വദേശിയായ യുവാവ് അമ്മയെ വെടിവച്ച് കൊന്നു. അസിര്‍ പ്രവിശ്യയിലാണ് മകന്റെ വെടിയേറ്റ് അമ്മ മരിച്ചത്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ മകന്‍ അമ്മയ്ക്ക് നേരെ നിറയൊഴിച്ചതായാണ് വിവരം. ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയെങ്കിലും പിന്നീട് സ്ത്രീ മരിയ്ക്കുകയായിരുന്നു.

അസിര്‍ പ്രവിശ്യയിലാണ് കൊലപാതകം നടന്നത്. സ്ത്രീയുടെ ശരീരത്തില്‍ മര്‍ദ്ദമേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു. ആശുപത്രിയില്‍ എത്തി മണിയ്ക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്ത്രീ മരിയ്ക്കുകയായിരുന്നു. മകനും സ്ത്രീയും തമ്മില്‍ വഴക്കിട്ടതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ വഴക്കിന്റെ കാരണം വ്യക്തമല്ല.

Crime

കൊലപാതകത്തിന് ശേഷം മകന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അറസ്റ്റിലായി . ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്താണെന്നാണ് പൊലീസ് അന്വേഷിയ്ക്കുന്നത്. ശക്തമായ ശരിയത്ത് നിയമം നിലനില്‍ക്കുന്ന രാജ്യമാണെങ്കിലും സൗദിയിലും കൊലപാതകവും ബലാത്സംഗവും ഉള്‍പ്പെടയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. കുറ്റകൃതങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവാസികളുടെ എണ്ണത്തിലും കുറവില്ല.സാബ്ഖ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+