സൗദി,പിശാചെന്ന് ആരോപിച്ച് ഇന്ത്യക്കാരനെ കൊന്നു

കഴിഞ്ഞ ദിവസമാണ് സൗദിയിലെ ഒരു പലചരക്ക് കടയില്‍ സംഭവം നടക്കുന്നത്. വീട്ടില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയ യുവാവ് താന്‍ കടയില്‍ പിശാച് നില്‍ക്കുന്നത് കണ്ടെന്ന് പൊലീസിനോട് പറഞ്ഞു. പിശാചിനെ കൊല്ലുന്നതിനായ് കത്തിയെടുക്കാന്‍ താന്‍ വീട്ടിലേക്ക് പോയെന്നും യുവാവ്.
വീട്ടില്‍ നിന്നും കത്തിയുമായി കടയിലെത്തി യുവാവ് ഇന്ത്യക്കാരനെ റോഡിലേക്ക് വലിച്ചിഴച്ചു. അതിന് ശേഷം കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിനിടെ ദൈവം മഹാനാണെന്ന് ഇയാള്‍ പറയുന്നുണ്ടായിരുന്നു. ആളുകള്‍ക്ക് മുന്നില്‍ വച്ചായിരുന്നു കൊലപാതകം. ആടിനെ വെട്ടുന്നത് പോലെയാണ് യുവാവ് ഇന്ത്യക്കാരനെ കൊന്നതെന്നും ദൃക്‌സാക്ഷികള്‍.
അറസ്റ്റിലായ യുവാവില്‍ നിന്നും മദ്യം, മയക്കുമരുന്ന് എന്നിവ കണ്ടെടുത്തു. പിശാചിനെയാണ് താന്‍ കൊന്നതെന്ന ഇയാള്‍ പൊലീസിനോടും ആവര്‍ത്തിച്ചു. മാതാപിതാക്കളെയും ഇയാള്‍ ഉപദ്രവിയ്ക്കാറുണ്ടായിരുന്നെന്ന് പൊലീസ്.












Click it and Unblock the Notifications