കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെയും, അമ്മായിയച്ഛനെയും വെട്ടിക്കൊന്നു

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദി യുവാവ് 55 കാരന്‍ 25 കാരിയായ ഭാര്യയെയും ഭാര്യ പിതാവി(69)നെയും നടുറോഡില്‍ വെട്ടിക്കൊന്നു. കുടുംബ കലഹത്തെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സാബ്ഖ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ജിദ്ദയില്‍ റെഡ് സീ പോര്‍ട്ടിന് സമീപമാണ് കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ഭാര്യ പിതാവിനെ പ്രതി കൊലപ്പെടുത്തി. ഇതിന് ശേഷം ഭാര്യയ്ക്ക് പിന്നാലെ കൊലക്കത്തിയുമായി പാഞ്ഞു. നടുറോഡില്‍ വച്ച് ഇഴരെയും വെട്ടിക്കൊലപ്പെടുത്തി.

Murder

ഒരു സിനിമയുടെ ചിത്രീകരണത്തെ അനുസ്മരിപ്പിയ്ക്കുന്ന വിധത്തിലായിരുന്നു കൊലപാതകമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൊലപാതകമാണ് നടന്നതെന്നറിയാന്‍ മിനിട്ടുകള്‍ വേണ്ടി വന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

പിതാവിനെ കൊല്ലുന്നത് തടയാന്‍ യുവതി ശ്രമിച്ചിരുന്നു. ഇതിനിടയില്‍ യുവതിയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ സ്ത്രീ റോഡിലൂടെ ഓടി. എന്നാല്‍ ഇവരെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു.ഏറെ നാളായി തുടരുന്നു കുടുംബ പ്രശ്‌നങ്ങളാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. പ്രതിയുടേയും കൊല്ലപ്പെട്ടവരുടേയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സൗദി പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

English summary
Man kills wife and her dad on Saudi street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X