കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത്: ഗര്‍ഭിണിയായതിന് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

  • By Meera Balan
Google Oneindia Malayalam News

കുവൈത്ത്: തന്റെ സമ്മതമില്ലാതെ ഗര്‍ഭിണിയായതിന് കുവൈത്തി യുവാവ് ഭാര്യയെ കൊന്നു . കൊലപാതക കേസില്‍ ഇയാളെ കുവൈത്ത് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഫിലിപ്പീന്‍സുകാരിയായ ഭാര്യയെ ആണ് പ്രതി കൊലപ്പെടുത്തിയത്.

ഭാര്യ ഗര്‍ഭിണിയായത് യുവാവിനെ പ്രകോപിപ്പിച്ചു. തന്റെ അനുവാദമില്ലാതെയാണ് ഭാര്യ ഗര്‍ഭിണിയായതെന്ന് യുവാവ് പറയുന്നു . ഭാര്യയുടെ ഗര്‍ഭ വാര്‍ത്തയറിഞ്ഞപ്പോള്‍ തനിയ്ക്ക് ഭ്രാന്ത് പിടിച്ചതുപോലെയാണ് തോന്നിയതെന്ന് യുവാവ് കോടതിയെ അറിയിച്ചു.

Crime

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു യുവാവ്. കൊല്ലുന്നതിന് മുമ്പ് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിയ്ക്കുകയും ചെയ്തു . സ്ത്രീയുടെ തല പലതവണ ഇയാള്‍ ഭിത്തിയിലിടിച്ചു. ശേഷം തടി കൊണ്ട് തലയ്ക്കടിച്ച് കൊന്നു.

സ്ത്രീയുടെ ഗര്‍ഭ വാര്‍ത്ത യുവാവിനെ അസ്വസ്ഥനാക്കിയതിന്റെ കാരണം വ്യക്തമല്ല. അറബ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അല്‍ വാതാനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യുവാവ് ദയ അര്‍ഹിയ്ക്കുന്നില്ലെന്ന് കേസ് പരിഗണിച്ച കുവൈത്തിലെ പ്രാദേശിക കോടതി പറയുന്നു. യുവാവിന്റെയും ഭാര്യയുടേയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കുവൈത്ത് ഉള്‍പ്പടെയുള്ള പല ഗള്‍ഫ് രാജ്യങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണ് .

English summary
Man kills wife for getting pregnant without his permission.Kuwaiti gets death for smashing Filipina's wife head
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X