അവിഹിത ബന്ധമുണ്ടെന്നു സംശയം; ഭാര്യയെ കൊന്നു, പിന്നീട് ഭർത്താവ് ചെയ്തത്...
ദുബൈ: അവിഹിത ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. ദുബയ് ഫ്‌ളാറ്റിലാണ് നേപ്പാളി യുവാവ് ഭാര്യയെ കൊന്ന ശേഷം സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. അല്‍ബറാഹയില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഫ്‌ളാറ്റിലെത്തിയ ഇയാളുടെ ബന്ധുവാണ് 35 വയസ്സുളള യുവാവ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ ആദ്യമായി കാണുന്നത്.
ഉടന്‍ വിവരമറിയിച്ചതനുസരിച്ച് പോലിസെത്തി. പതിവായി ക്ലീനിംഗ് ജോലിക്ക് പോവാറുള്ള ഭാര്യയെ വിവരമറിയിക്കാന്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും മുറിക്കകത്ത് നിന്നുതന്നെ റിംഗ് ശബ്ദം കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്‌ളാറ്റിന്റെ ഒരു ഭാഗത്ത് ചോരയില്‍ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ടത്.

കത്തികൊണ്ടുള്ള കുത്താണ് മരണകാരണമെന്ന് പോലിസ് പറഞ്ഞു. കൊല്ലാനുപയോഗിച്ച കത്തിയും മുറിക്കകത്ത് നിന്ന് ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. അതേഫ്‌ളാറ്റില്‍ താമസിക്കുന്ന ദമ്പതികളുടെ ബന്ധുക്കളില്‍ നിന്നാണ് ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് യുവാവിന് സംശയമുണ്ടായിരുന്നതായി പോലിസിന് വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുറിയില്‍ വച്ച് ഇരുവരും വഴക്കിടാറുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ പുറത്തുനിന്നുള്ള ആര്‍ക്കും പങ്കില്ലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications