കോഴിയെ കൊന്നു, യുവാവ് കോടതിയില്‍
റാസല്‍ ഖൈമ: ഒരു കോഴി ചത്തത്തിനെത്തുടര്‍ന്ന് കോടതി കയറേണ്ടി വന്നാല്‍ എന്താകും നിങ്ങളുടെ അവസ്ഥ. കോഴിയെ കൊന്നത് നിങ്ങളാണെന്ന് കൂടി പറഞ്ഞാലോ. കേട്ടാല്‍ രസകരമെന്ന് തോന്നുമെങ്കിലും ഒരു കോഴി ചത്തതിനെത്തുടര്‍ന്ന് പൊല്ലാപ്പിലായിരിയ്ക്കുകയാണ് റാസല്‍ഖൈമയിലെ ഒരു യുവാവ്.
ഇയാളുടെ അയല്‍വാസികളുടെ കണ്ണിലുണ്ണിയായ കോഴിയാണ് കുറച്ച് നാള്‍ മുന്‍പ് ചത്തത്. കോഴിയുടെ മരണത്തിന് കാരണം യുവാവാണെന്ന് അയല്‍ക്കാര്‍ ആരോപിയ്ക്കുന്നു. തങ്ങളുടെ അനുവാദമില്ലാതെ യുവാവ് കോഴിക്കൂട്ടില്‍ കടന്നെന്നും തുടര്‍ന്നാണ് കോഴി മരിച്ചതെന്നും ഇവര്‍ ആരോപിയ്ക്കുന്നു.

കോഴി ചത്തതിനെത്തുടര്‍ന്ന് യുവാവിനെതിരെ അയല്‍ക്കാര്‍ പൊലീസില്‍ പരാതി നല്‍കി. കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് കൈപ്പറ്റിയിരിയ്ക്കുകയാണ് യുവാവ്. ഒരു കോഴി ചത്തതിന് ഈ പുകിലോ എന്ന് ചോദിയ്ക്കരുത്. 3000 ദിര്‍ഹം വില വരുന്ന അപൂര്‍വ്വയിനം തായ് കോഴിയാണ് ചത്തതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. എന്തായാലും കോഴിയുടെ മരണം യുവാവിനെ കോടതി വരെ എത്തിച്ചു. അല്‍ ഖലീജ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications