ദുബായില്‍ സിഐഡി ചമഞ്ഞ് പീഡനം; ജോര്‍ദാന്‍ യുവാവിനെതിരേ വിചാരണ തുടങ്ങി
ദുബായ്: ദുബായ് പോലിസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന കാറില്‍ കയറി ടാക്സി യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ ജോര്‍ദാന്‍ യുവാവിനെതിരെ കോടതി നടപടികള്‍ ആരംഭിച്ചു. മൊറോക്കോ സ്വദേശിയായ യുവതിയാണ് 23കാരന്റെ പീഡനത്തിനിരയായത്. സി.ഐ.ഡി പോലിസെന്ന വ്യാജേന ഇയാള്‍ കാര്‍ നിര്‍ത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി കോടതിയെ അറിയിച്ചു.
2014 മാര്‍ച്ച് 31നു പുലര്‍ച്ചെ നാലുമണിയോടെ അല്‍ ഖിസൈസില്‍ വച്ചായിരുന്നു സംഭവം. ബര്‍ദുബയിലെ ഹെയര്‍ ഡ്രസ്സിംഗ് ഷോപ്പില്‍ നിന്ന് വീട്ടിലേ സമീപത്തെത്തിയപ്പോഴായിരുന്നു സംഭവം.

താനൊരു സിഐഡി ഉദ്യോഗസ്ഥന് ആണെന്നു പറഞ്ഞു യുവാവ് കാര്‍ തടയുകയും പുറത്തിറങ്ങിയ യുവതിയോട് ഐഡി കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നു യുവതിയോട് ശ്വാസം പുറത്തേക്കു വിടാന്‍ ആവശ്യപ്പെട്ടു. മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടിയായിരുന്നു ഇത്. യുവതി ഊതിയപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്നും അതിനാല്‍ കസ്റ്റഡിയിലെടുക്കുകയാണെന്നും പറഞ്ഞ് മറ്റൊരു കാറില്‍ യുവതിയെ ഇയാള്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. യുവതിക്കൊപ്പം ടാക്സിയില്‍ ഉണ്ടായിരുന്ന മൊറോക്കന്‍ വംശജനായ തന്റെ സുഹൃത്തിനെ ഐ.ഡി ചോദിച്ച ശേഷം ഇയാള്‍ പോവാന്‍ അനുവദിച്ചതായും യുവതി പറഞ്ഞു. തന്നെ മറ്റൊരു വാഹനത്തില്‍ കയറ്റി വിജനമായ പ്രദേശത്തെത്തിച്ച ശേഷം മാനഭംഗപ്പെടുത്തിനിരയാക്കുകയായിരുന്നു. വിവരം പോലിസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ തന്നെ ജയിലിലടയ്ക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി.
ടാക്സിയിലുണ്ടായിരുന്ന യുവതിയുടെ സുഹൃത്തും ജോര്‍ദാന്‍ യുവാവിനെതിരേ കോടതിയില്‍ മൊഴിനല്‍കി. താനും യുവതിയുടെ കൂടെ പോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തി തന്നെ പറഞ്ഞയക്കുകയായിരുന്നു. അതിനു ശേഷം പലതവണ ഫോണില്‍ വിളിച്ചെങ്കിലും യുവതിയെ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും സുഹൃത്ത് പറഞ്ഞു. പീഡനത്തിനിരയായ യുവതി പിന്നീട് ഏതാനും ദിവസം കഴിഞ്ഞാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവ് അറസ്റ്റിലാവുകയായിരുന്നു. വിചാരണ ജനുവരി 30ന് തുടരും.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications