മെസേജ് അയച്ച് 'ശല്യം' ചെയ്ത ഭാര്യയ്ക്കെതിരെ ഭര്ത്താവിന്റെ പരാതി

കുവൈത്ത് സ്വദേശിയാണ് ഭാര്യയുടെ വാട്‌സ് ആപ്പ് മെസേജുകള്‍ സഹിയ്ക്കാതെ വന്നപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പമായാലും ഓഫീസിലായാലും എന്തിനേറെ ഒരുമിച്ചിരിയ്ക്കുമ്പോള്‍ പോലും ഭാര്യ ഭര്‍ത്താവിന് വാട്‌സ് ആപ്പ് മെസേജ് അയക്കുമായിരുന്നത്രേ.
പലതവണ ഇക്കാര്യം ഭാര്യയോട് പറഞ്ഞെങ്കിലും അവരത് കാര്യമാക്കിയില്ലെന്ന് ഭര്‍ത്താവ്. മെസേജുകള്‍ കൊണ്ട് പൊറുതി മുട്ടിയപ്പോഴാണ് കഴിഞ്ഞ ദിവസം യുവാവ് ഭാര്യ തന്നെ മെസേജ് അയച്ച് ശല്യം ചെയ്യുന്നെന്ന് കാട്ടി പൊലീസിനെ സമീപിച്ചത്.
മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്‌തെനെന്ന് കാട്ടി യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അറബ് പത്രമായ അല്‍ റായ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications