ഷാര്‍ജയെ കളിത്തോക്ക് ചൂണ്ടി വിറപ്പിച്ച കള്ളന്

ഷാര്‍ജയില്‍ പലയിടത്തും ഇയാള്‍ മോഷണം നടത്തി.വഴിയാത്രക്കാര്‍, കാറുകളിലും മറ്റും ഒറ്റയ്ക്ക് യാത്രചെയ്യുന്ന ആളുകള്‍ എന്നിവരില്‍ നിന്നാണ് യുവാവ് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നിരുന്നത്. ചില സമയങ്ങളില്‍ ഇയാള്‍ ആളുകളെ ആക്രമിയ്ക്കാറുണ്ടായിരുന്നു.
കറുത്ത നിറത്തിലുള്ള കളിത്തോക്ക് ആണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. യാത്രക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി കൈവശമുള്ള മൊബൈല്‍ ഫോണ്‍ പണം എന്നിവ കവര്‍ന്നെടുത്ത് മുങ്ങുക ഇയാളുടെ പതിവായിരുന്നു.
ഇയാളുടെ പക്കല്‍ നിന്നും അഞ്ച് മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു. പ്രതിയെ പൊതുവിചാരണയ്ക്ക് വിധേയനാക്കും. വാഹനങ്ങള്‍ക്കുള്ളില്‍ ആഭരണങ്ങലും പണവും സൂക്ഷിയ്ക്കുന്നത് അപകടമാണെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി












Click it and Unblock the Notifications