ചെരുപ്പിനുള്ളില്‍ കഞ്ചാവ് ബഹറിനില്‍ യുവാവിന് 25 വര്‍ഷം തടവ്!!
മനാമ: ബഹറിന്‍ വിമാനത്താവളത്തില്‍ യുവാവിന്റെ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവു കണ്ടെത്തി. അന്താരാഷ്ട്ര വിപണിയില്‍ 10,000 ലധികം ദിനാര്‍ വിലമതിക്കുന്ന കഞ്ചാവാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ദേഹ പരിശോധനയില്‍ ഒന്നും കണ്ടെത്താനിയില്ലെങ്കിലും സംശയം തോന്നി വിശദമായി നടത്തിയ പരിശോധനയിലാണ് ചെരുപ്പിനടിയില്‍ പ്രത്യേകം തുന്നിച്ചേര്‍ത്ത ഭാഗത്ത് കഞ്ചാവ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ താന്‍ ചതിയില്‍ പെട്ടതാണെന്നും ബഹറിനില്‍ ഒരാളെ ഏല്‍പ്പിക്കാന്‍ തന്ന ചെരുപ്പിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നതെന്നും ഇയാള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ബാംഗ്ലാദേശ് സ്വദേശിയായ യുവാവിന് ഇരുപത് വയസ്സ് പ്രായമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് 25 വര്‍ഷം തടവ് കോടതി വിധിക്കുകയായിരുന്നു. സമൂഹത്തെ നശിപ്പിക്കുന്ന എല്ലാ വിധ മയക്കുമരുന്നുകളുടെ ഉപയോഗവും തടയാന്‍ വേണ്ട മികച്ച പ്രവര്‍ത്തനങ്ങളാണ് ഗള്‍ഫ് നാടുകളില്‍ നടന്നുവരുന്നത്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥ വിഭാഗവും മിക്ക പോര്‍ട്ടുകളിലും സജ്ജമാണ്.












Click it and Unblock the Notifications