Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി: റോഡരികിലെ സ്പീഡ് ക്യാമറ കത്തിച്ചു

അബുദാബി: അതിവേഗതയില്‍ വാഹനമോടിയ്ക്കുന്നത്രില്ലിനിടെ പോലിസ് ക്യാമറകള്‍ മിന്നിയത് കണ്ട് കലിപിടിച്ച അറബ് യുവാവ് കാറില്‍ നിന്നും പെട്രോളെടുത്ത് അവ തീയിട്ടു നശിപ്പിച്ചു. അബുദാബിയിലാണ് സംഭവം. എന്നാല്‍ ഈ സാഹസം കഴിഞ്ഞ് അധികദൂരം പോകാന്‍ യുവാവിന് സാധിച്ചില്ല. അടുത്തുള്ള പോലിസ് പട്രോളിങ് ടീം 20കാരനെ പിടികൂടി.

ക്യാമറയ്ക്ക് തീ കൊടുത്തിട്ടില്ലെന്ന് യുവാവ് വാദിച്ചു നോക്കിയെങ്കിലും കോടതി അംഗീകരിക്കാന്‍ തയ്യാറായില്ല. മൂന്നു മാസം ജയിലില്‍ കിടക്കാന്‍ കോടതി ഉത്തരവിട്ടു. മറ്റു ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി യുവാവ് 12 വയസ്സ് മാത്രം പ്രായമുള്ള സഹോദരന് വണ്ടിയോടിയ്ക്കാന്‍ നല്‍കിയിട്ടുണ്ടെന്നും തിരിച്ചറിഞ്ഞു.

Speed Camera

ബുധനാഴ്ച കേസ് അപ്പീല്‍ കോടതിയുടെ പരിഗണനയ്‌ക്കെത്തിയപ്പോള്‍ ശിക്ഷ ഒരു മാസമായി കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രതിയുടെ പ്രായവും യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണെന്ന പരിഗണനയും വെച്ച് ഇളവ് അനുവദിക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചു. അപ്പീല്‍ ജനുവരി 15നു പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ക്യാമറകളുടെ കണ്ണ് വെട്ടിച്ച് അതിവേഗതയില്‍ വാഹനമോടിയ്ക്കുന്നത് അറബ് യുവാക്കളുടെ ഇഷ്ട വിനോദമാണ്. കാറിന്റെ മുന്‍ ടയറുകള്‍ പൊന്തിക്കുകയും ചരിയ്ക്കുകയും മറയ്ക്കുകയും ചെയ്യുന്ന കാഴ്ചകളും ഗള്‍ഫ് രാജ്യങ്ങളില്‍ അപൂര്‍വമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+