ദുബായ് : ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിന് ഇന്ത്യക്കാരന്‍ തൊഴിലുടമയുടെ ഫ്ളാറ്റിന് തീയിട്ടു
ദുബായ്: ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിന്റെ ദേഷ്യത്തില്‍ ഇന്ത്യക്കാരനായ യുവാവ് തൊഴിലുടമയുടെ ഫ്ളാറ്റിന് തീയിട്ടു. ഒട്ടേറെപ്പേര്‍ താമസിയ്ക്കുന്ന സ്ഥലത്താണ് യുവാവ് തീയിട്ട് പക വീട്ടിയത്. 26 കാരനായ യുവാവാണ് സംഭവത്തിന് പിന്നില്‍. റാസല്‍ ഖോറിലെ തമസ സ്ഥലത്താണ് യുവാവ് അതിക്രമം കാട്ടിയത്.
യുവാവും സഹപ്രവര്‍ത്തകനായ മൊറോക്കന്‍ സ്വദേശിയും ഇതേ ഫ്‌ളാറ്റിലാമ് താമസം. ജോലിയില്‍ നിന്ന് യുവാവവിനെ പിരിച്ച് വിടുകയും വീസ റദ്ദാക്കുകയുമായിരുന്നു യുവാവ്. ഇതില്‍ പ്രകോപിതനായാണ് യുവാവ് കെട്ടിടത്തില്‍ ഒന്നടങ്കം തീയിട്ടത്. ഇക്കാര്യം സുഹൃത്തിനോട് പറയുകയും രക്ഷപ്പെടാമെന്ന് അറിയിക്കുകയും ചെയ്തു.

എന്നാല്‍ തീ പടരുന്നതിന് മുമ്പ് തന്നെ സെക്യൂരിറ്റി ജീവനക്കാരായ ഇന്ത്യക്കാരനും മറ്റുള്ളവരും ചേര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും തീയണയ്ക്കുകയും ചെയ്തു. ഇതോടെ യുവാവ് തീയിട്ടതാണെന്ന് സുഹൃത്ത് മറ്റുള്ളവരോട് പറയുകയും ചെയ്തു. പൊലീസ് പിടിയിലായ യുവാവ് പൊതു വിചാരണ നേരിടുകയാണ്. ഇയാള്‍ ഏത് സംസ്ഥാനക്കാരനാണെന്ന് വ്യക്തമല്ല.












Click it and Unblock the Notifications