യുഎഇ: തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യക്കെതിരെ നിറയൊഴിച്ചു, പിന്നീട് സംഭവിച്ചത്...
റാസല്‍ഖൈമ: ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് വെടിയുതിര്‍ത്ത് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തു.റാസല്‍ഖൈമയില്‍ താമസമാക്കിയ സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ചയായിരുന്നു സംഭവം.
തര്‍ക്കത്തിനിടെ 40കാരിയായ സ്ത്രീയ്‌ക്കെതിരെ ഭര്‍ത്താവ് പലതവണ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ കീഴടങ്ങി. ഭാര്യയുടെ പ്രതികരണത്തില്‍ കോപം പൂണ്ട ഭര്‍ത്താവ് നിരവധി റൗണ്ടുകള്‍ വെടിയുതിര്‍ത്തുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ശരീരത്തില്‍ നിരവധി പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ അപകടനില തരണം ചെയ്തുവെന്ന് മേജര്‍ ജനറല്‍ അല്‍നുഐയ്മി വ്യക്തമാക്കി.

സംഭവം നടന്ന് ഉടന്‍ തന്നെ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങിയെങ്കിലും കുറ്റകൃത്യത്തിനുള്ള പ്രേരണ എന്താണെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications