കടല്‍ക്കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ച കന്യാകുമാരി സ്വദേശിയുടെ മ്യതദേഹം കരയ്‌ക്കെത്തിച്ചു
ബഹറിന്‍: ഖത്തറില്‍ നിന്നും മത്സ്യ ബന്ധനത്തിനു പോയ കന്യാകുമാരി സ്വദേശി ആന്റണി അനീഷ് ആണ്ട്രൂസ് എന്ന യുവാവാണ് ഇറാന്‍ കടല്‍ക്കൊള്ളക്കാര്‍ നടത്തിയ വെടിവെപ്പില്‍ മരണപ്പെട്ടത്. ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ഇവരുടെ ബോട്ടിനു നേരെ കടല്‍ക്കൊള്ളക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നു വെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.
അനീഷ് അടക്കം അഞ്ചു പേരാണ് സംഭവ സമയം ബോട്ടിലുണ്ടായിരുന്നത്. സഹായം അഭ്യര്‍ത്ഥിച്ച് ബഹറിന്‍ കോസ്റ്റ് ഗാര്‍ഡിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് ബഹറിന്‍ കോസ്റ്റ് ഗാര്‍ഡ് സംഭവ സ്ഥലത്ത് എത്തുകയും ബോട്ടും ബോട്ടിലുണ്ടായിരുന്നവരെയും ബഹറിന്‍ തീരത്തേക്ക് രക്ഷപ്പെടുത്തി കൊണ്ടുവരികയുമായിരുന്നു.

വെടിയേറ്റ് മരിച്ച അനീഷിന്റെ മ്യതദേഹം ബഹറിന്‍ മുഹറഖിലെ കിംങ് ഹമദ് യൂനിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications