കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: കവിളില്‍ തൊട്ടതിന് യുവാവ് സുഹൃത്തിനെ കൊന്നു

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: കവിളില്‍ തൊട്ടാലെന്താ നാണക്കേടാണോ. അതോ അഭിമനാത്തിന് ക്ഷതമോ. ആണെന്നേ കവിളില്‍ തൊടുന്നത് അപമാനിയ്ക്കുന്നതിന് തുല്യമാണ്. കല്‍ബയിലാണ് തന്റെ കവിളില്‍ തൊട്ടതിന് സുഹൃത്തിനെ യുവാവ് കുത്തി.

ഏഷ്യക്കാരനായ യുവാവാണ് തന്റെ സുഹൃത്തായ യുവാവിനെ കവിളില്‍ തൊട്ടതിന് കുത്തിയത്. സുഹൃത്തിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ഇരുവരും തമ്മില്‍ സംസാരിയ്ക്കുന്നതിനിടെയാണ് സുഹൃത്ത് യുവാവിന്റെ കവിളില്‍ തൊട്ടത്. തുടര്‍ന്ന് തന്നെ അപമാനിച്ചെന്ന് ആരോപിച്ച് യുവാവ് സുഹൃത്തിനെ കുത്തുകയായിരുന്നു.

Crime

നെഞ്ചില്‍ കുത്തേറ്റ യുവാവിന്റെ നില ഗുരുതരമാണ്. ഇയാളെ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിയ്ക്കുന്നത്. ഏഷ്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അപമാനിയ്ക്കാന്‍ ശ്രമിച്ചതിനാലാണ് സുഹൃത്തിനെ ആക്രമിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. അല്‍ ഇത്തിഹാദാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

English summary
Man stabs friend in chest for touching his cheek in Kalba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X