കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി:പ്രണയിച്ച് വഞ്ചിച്ച കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു

  • By Meera Balan
Google Oneindia Malayalam News

അബുദാബി: തന്നെ വഞ്ചിച്ച കാമുകിയെ 44 കാരന്‍ കഴുത്ത് ഞെരിച്ച് കൊന്നു. അബുദാബിയിലാണ് സംഭവം. കൊല്ലപ്പെട്ട യുവതി (28)യും കൊലപാതകിയും ഏഷ്യക്കാരണ്. ഒരു ഹോട്ടല്‍ മുറിയില്‍ വച്ചായിരുന്നു കൊലപാതകം. സ്നേഹം നടിച്ച് യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ട് വന്ന ശേഷം അരയില്‍ ധരിച്ചിരുന്ന ബെല്‍റ്റ് മുറുക്കി കൊല്ലുകയായിരുന്നു പ്രതി.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് കൊലപാതകം നടന്ന് മണിയ്ക്കൂറുകള്‍ക്കകം പ്രതിയെ പിടി കൂടിയത്. വിസിറ്റിംഗ് വിസയിലാണ് യുവതി രാജ്യത്ത് എത്തിയത്. പ്രതി തന്നെയാണ് തന്റെ കാമുകിയ്ക്കായി ഹോട്ടലില്‍ റൂം ബുക്ക് ചെയ്തതെന്ന് പൊലീസ്.

Love

റുവൈസില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കുറച്ച് നാളായി പ്രതി യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതി മറ്റൊരാളുമായി അടുപ്പത്തിലായി. തന്നെ കാമുകി വഞ്ചിയ്ക്കുകയായിരുന്നെന്നും അതിനാലാണ് കൊന്നതെന്നും പ്രതി പറഞ്ഞു. ബെല്‍റ്റ് കൊണ്ട് യുവതിയുടെ കഴുത്ത് മുറുക്കിയായിരുന്നു കൊലപാതകം. പ്രതിയെയും കൊല്ലപ്പെട്ട യുവതിയെയും പറ്റയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

English summary
Man 'strangles girlfriend in bed in Abu Dhabi'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X