കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രാവിനെ കൊന്ന് കറിവച്ചോളൂ..ഇല്ലെങ്കില്‍ നിന്നെ കറിയാക്കും'

  • By Meera Balan
Google Oneindia Malayalam News

സൗദി: പ്രാവുകളെ കൊന്ന് കറിവയ്ക്കാന്‍ വിസമ്മതിച്ച യുവതിയ്ക്ക് ഭര്‍ത്താവിന്റെ ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് ഭര്‍ത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. സൗദിയിലെ റിയാദിലാണ് സംഭവം.

രണ്ട് പ്രാവുകളെ ജീവനോടെ എത്തിച്ച യുവാവ് അവയെ കൊന്ന് കറിവയ്ക്കാന്ഡ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രാവുകളെ കൊല്ലാന്‍ തനിയ്ക്കാവില്ലെന്ന് യുവതി ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് യുവാവ് പ്രാവുകളെ കൊന്ന് ഭാര്യയ്ക്ക് നല്‍കി.അവയുടെ തൂവല്‍ മാറ്റിയ ശേഷം കറി വയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്നെക്കൊണ്ട് കഴിയില്ലെന്നും പ്രാവുകളെ ഉപേക്ഷിയ്ക്കാനും യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു .

Woman, Cry, Cooking

താന്‍ പുറത്ത് പോയി തിരികെ എത്തുമ്പോള്‍ പ്രാവ് കറി തയ്യാറാക്കിയില്ലെങ്കില്‍ യുവതിയെ കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി തന്റെ അച്ഛനെ ഫോണ്‍ ചെയ്യുകയും ഭീഷണിക്കാര്യം അറിയിക്കുകയും ചെയ്തു. യുവതിയയെും മകളെയും പിതാവ് കൂട്ടിക്കൊണ്ട് പോവുകയും ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു . ഇത്തരം കുടുംബ വഴക്കുകളും ഇതിനെത്തുടര്‍ന്നുള്ള വിവാഹ മോചനങ്ങളും സൗദിയില്‍ പതിവാണ്. ദമ്പതിമാരുടെ പേര് വിവരം പുറത്ത് വിട്ടിട്ടില്ല .

English summary
Man threatens wife for refusing to cook pigeons. Woman files police complaint against her husband.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X