ദുബായ്; യുവാവിനെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു

ദുബായിലെ അല്‍ റിഫയില്‍ ഒരു കെട്ടിടത്തിന് താഴെ നില്‍ക്കുകയായിരുന്ന യുവാവിനോട് ഒരാള്‍ മുകളിലേയ്ക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. നിര്‍ദ്ദേശപ്രകാരം ഫഌറ്റിലെത്തിയ യുവാവ് അവിടെ ഒട്ടേറെ ആളുകളെ കണ്ടു. തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ബംഗ്ളാദേശി, കൊമോറസ് യുവാവിനെ ആക്രമിയ്ക്കുകയായിരുന്നു. അതിന് ശേഷം ഇയാളെ താഴേയ്ക്ക തള്ളിയിട്ടു.
ഇന്ത്യക്കാരനായ ഒരു സെയില്‍സ് എക്‌സിക്യൂട്ടീവാണ് ഫഌറ്റിന്റെ യഥാര്‍ത്ഥ ഉടമ, എന്നാല്‍ ഇയാള്‍ ബംഗഌദേശിയ്ക്ക് ഫ്ളാറ്റ് വാടകയ്ക്ക് നല്‍കുകയായിരുന്നു. ഇയാള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ത്രീകളെ ഫഌറ്റില്‍ എത്തിക്കാറുണ്ടെന്ന് ഉടമ പൊലീസിനോട് പറഞ്ഞു.
യുവാവിനെ കൊല്ലാന്‍ ശ്രമിച്ച ബംഗ്ളാദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം നിഷേധിച്ചെങ്കിലും തിരിച്ചറിയല്‍ പരേഡില്‍ ഇയാളെ കൊമോറസ് പൗരന്‍ തിരിച്ചറിഞ്ഞു..കേസിന്‍റെ വിധി ഒക്ടോബര്‍ 29 ന് കോടതി പ്രഖ്യാപിയ്ക്കും.












Click it and Unblock the Notifications