മക്കയിലെത്തിയ 'രാജാവ്' അറസ്റ്റിലായി
റിയാദ്: വിചിത്രമായ വേഷം ധരിച്ച മക്കയിലെത്തിയ ആള്‍ പരിഭ്രാന്തി പടര്‍ത്തി. കഴിഞ്ഞ ദിവസമാണ് വിചിത്രമായ രീതിയില്‍ വസ്ത്രം ധരിച്ച ഒരാള്‍ മക്കയിലെത്തിയത്. കിരീടം പോലുള്ള തലപ്പാവും ചിത്രകഥകളിലെ രാജാവിന്റേതെന്ന് തോന്നിപ്പിയ്ക്കുന്ന വസ്ത്രവും ധരിച്ചെത്തിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി.
ഒട്ടേറെ ആളുകള്‍ മക്ക സന്ദര്‍ശിയ്ക്കുന്നതിനിടയിലാണ് വ്യത്യസ്തമായ വേഷം ധരിച്ചെത്തിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ പടികൂടുന്നത്. മക്കയിലെത്തുന്നതിന് പ്രത്യേക വസ്ത്രധാരണ് രീതിയുണ്ട്.

സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം ഇയാളോട് പറയുകയും ചെയ്തു. തുടര്‍ന്ന് വ്‌സത്രം മാറിയെത്താമെന്ന് പറഞ്ഞ് സുരക്ഷാ ജീവനക്കാരില്‍ നിന്നും ഇയാള്‍ മോചിതനായി. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞ് വീണ്ടും രാജാവിന്റെ വേഷത്തില്‍ തന്നെ യുവാവ് എത്തി.
തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഇയാളെ അറസ്റ്റ് ചെയ്തു. രണ്ട് തവണയാണ് ഇയാള്‍ പള്ളിയില്‍ ഇത്തരം വേഷം ധരിച്ച് എത്തിയത്. വിശ്വാസികളുടെ പ്രര്‍ത്ഥന തടസപ്പെടുത്താനും ഇയാള്‍ ശ്രമിച്ചതായി ആരോപണമുണ്ട്യ സദ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications