ജോര്‍ദാനിയന്‍ ബാലന്റെ കൊല പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി
ദുബായ്: പിതാവിന്റെ ഗേരേജിനു പുറത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന എട്ട് വയസ്സുകാരനെ പ്രലോഭനങ്ങള്‍ നല്‍കി തട്ടികൊണ്ട് പോയി പ്രക്യതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കഴുത്ത് ഞെരിച്ച് കൊന്ന പ്രതിയുടെ വധശിക്ഷ ദുബായില്‍ നടപ്പിലാക്കി.
ജോര്‍ദാന്‍ സ്വദേശിയായ നിദാല്‍ ഈസ്സാ അബ്ദുള്ള എന്ന 48 കാരനാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി. കഴിഞ്ഞ മെയ് 20 ാം തിയ്യതി ഷാര്‍ജയിലായിരുന്നു സംഭവം അരങ്ങേറിയത്. പിതാവിന്റെ സുഹ്യത്ത് കൂടിയായ ഇസ്സാ കുട്ടിയെ കാറില്‍ തട്ടികൊണ്ട് പോയതിനു ശേഷം ദുബായിലെ ഒരു കെട്ടിടത്തിന്റെ പാര്‍ക്കിംങ് മേഖലയില്‍ എത്തിച്ച് പീഡനങ്ങള്‍ക്ക് വിധേയനാക്കുകയായിരുന്നു.

സംഭവം പിതാവിനോട് പറയും എന്ന പറഞ്ഞ കുട്ടിയെ പ്രതി മദ്യ ലഹരിയില്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് മ്യതദേഹം ദുബായിലെ അല്‍വര്‍ഖ മേഖലയില്‍ റോഡില്‍ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവം നടന്നു മണിക്കൂറുകള്‍ക്കകം പ്രതി ദുബായ് പോലീസിന്റെ പിടിയിലായി. കേസിന്റെ വാദം കേട്ടം കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ സൂപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം സുപ്രീം കോടതി കൂടി ശിക്ഷ ശരിവെച്ചതോടെ ഇയാളുടെ വധശിക്ഷ ഉറപ്പായി. കഴിഞ്ഞ ദിവസം ഭരണാധികാരി കൂടിയായ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് കൂടി ശിക്ഷ ശരിവെച്ചതോടെ പ്രതിക്കുള്ള വധശിക്ഷ ഇന്ന് നടപ്പിലാക്കുകയായിരുന്നു.












Click it and Unblock the Notifications