ദുബായ് ഡി5 വാഹനം ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ആള്‍ ദുബായ് പോലീസിന്റെ പിടിയിലായി!!
പരാതി ലഭിച്ചു 48 മണിക്കൂറിനുള്ളില്‍ ദുബായ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതില്‍ വ്യവസായി പോലീസിനെ അഭിനന്ദിച്ചു.
ദുബായ്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലെ വലിയ ചര്‍ച്ചയായിരുന്നു ദുബായ് 5 എന്ന നമ്പരോട് കൂടിയുള്ള കാറിനു ദുബായ് പോലീസ് പിഴ നല്‍കിയതും വാഹനം അനധിക്രതമായി ശാരീരിക വൈകല്യമുള്ളവര്‍ക്കുള്ള വാഹന പാര്‍ക്കിംങ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകളും.
എന്നാല്‍ തന്റെ അനുമതിയില്ലാതെ വാഹനത്തിന്റെ ചിത്രം പകര്‍ത്തിയതിനും അത് സോഷ്യല്‍ മീഡിയകള്‍ വഴി തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തു എന്ന് കാണിച്ച് കാറിന്റെ ഉടമ ഇന്ത്യക്കാരനായ വ്യവസായി ബല്‍വിന്ദര്‍ സാഹ്നി ദുബായ് പോലീസ് സൈബര്‍ സെല്ലിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വാഹനം പാര്‍ക്ക് ചെയ്തത് കേമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഈജിപ്ഷ്യന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

പരാതി ലഭിച്ചു 48 മണിക്കൂറിനുള്ളില്‍ ദുബായ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതില്‍ വ്യവസായി പോലീസിനെ അഭിനന്ദിച്ചു. വീഡിയോ പ്രചരിപ്പിക്കുക വഴി തനിക്കും തന്റെ ബിസിനസ്സിനും ഏറെ മാനക്കേട് ഉണ്ടായതായും യഥാര്‍ത വസ്തുത മനസ്സിലാക്കാതെയാണ് ഇയാള്‍ സോഷ്യല്‍ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചതെന്നും ബല്‍വീന്ദര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി താന്‍ യുഎഇ ലാണ് താമസം. ഇവിടത്തെ നിയമങ്ങളും നിയമ വ്യവസ്ഥകളും തനിക്ക് നന്നായി അറിയാം.
എല്ലാ നിയമങ്ങളും ക്യത്യമായി പാലിച്ചാണ് താന്‍ ഇവിടെ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ക്ക് ചെയ്ത കെട്ടിടത്തിലെ പാര്‍ക്കിംങ് മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തിയുടെ സമ്മത പ്രകാരം ഏതാനും സെക്കന്റുകള്‍ മാത്രമാണ് തന്റെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ഡ്രൈവര്‍ സഫീഉള്ള വാഹനം ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തതെന്നും ബല്‍വീന്ദര്‍ വ്യക്തമാക്കി. അറസ്റ്റിലായ ഈജിപ്ഷ്യന്‍ പൗരന് കുറ്റം തെളിയുകയാണെങ്കില്‍ 2012 ലെ യുഎഇ സൈബര്‍ ക്രൈം നിയമ പ്രകാരം ആറു മാസം തടവും ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയുമായിരിക്കും ശിക്ഷ.
വീഡിയോ ശ്രദ്ദയില്‍പ്പെട്ട ആര്‍ടിഎ കാറിന്റെ ഉടമയ്ക്ക് 1000 ദിര്‍ഹം പിഴയും ഡ്രൈവര്‍ക്ക് 4 ബ്ലാക്ക് പോയിന്റും നല്‍കിയിരുന്നു. ഇത്തരത്തില്‍ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചു.












Click it and Unblock the Notifications