ബഹറിനില്‍ ലൈംഗിക ഉപകരണങ്ങളുടെ വില്‍പനയില്‍ ഏര്‍പ്പെട്ട യുവാവും യുവതിയും പിടിയില്‍
ബഹറിന്‍: സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി രാജ്യത്ത് ലൈംഗിക ഉപകരണങ്ങളുടെ വില്‍പനയില്‍ ഏര്‍പ്പെട്ട രണ്ട് പേരെ ബഹറിന്‍ പോലീസ് തന്ത്രപരമായി കുടുക്കി. ഇതില്‍ യുവാവ് ബഹറിന്‍ സ്വദേശിയാണ്. സോഷ്യല്‍ മീഡിയ വഴി ഉപഭോക്താക്കളെ കണ്ടെത്തി ഉപകരണങ്ങള്‍ നേരിട്ട് വീടുകളില്‍ എത്തിക്കുകയായിരുന്നു പതിവ്.
റഷ്യക്കാരിയായ യുവതിയുടെ പേരിലാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും തന്നെ യുവതി ഏല്‍പ്പിക്കുന്ന സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുക മാത്രമാണ് തന്റെ ജോലി എന്നും യുവാവ് കോടതിയില്‍ വ്യക്തമാക്കി.

ബാഗിനുള്ളില്‍ എന്തായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ആവശ്യക്കാരനെന്ന് പറഞ്ഞ് രഹസ്യാന്യേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ഓര്‍ഡര്‍ നല്‍കിയാണ് പ്രതികളെ കുടുക്കിയത്. കോടതി ഇവര്‍ക്ക് 6 മാസം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.












Click it and Unblock the Notifications