ദുബായ് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് സമയ പരിധി നീട്ടി; പ്രവാസികള്‍ക്ക് ആശ്വാസം
ദുബായ്: 2016 ഡിസംബര്‍ 31ന് മുന്‍പ് ദുബായ് വിസയിലുളള മുഴുവന്‍ പ്രവാസികളും ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് കീഴിലാകണമെന്ന നിബന്ധന ദുബായ് ഹെല്‍ത്ത് അതോറിറ്റി നീട്ടി. സമയം അവസാനിക്കുന്നത് കാരണം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന അപേക്ഷകളുടെ ബാഹുല്യം പരിഗണിച്ചാണ് അതോറിറ്റിയുടെ തീരുമാനം.
പല അപേക്ഷകളും കമ്പനികളില്‍ നടപടികള്‍ പൂര്‍ത്തിയാകാതെ കെട്ടികിടക്കുകയാണ്. പല ഇന്‍ഷൂറന്‍സ് കമ്പനികളും പ്രവര്‍ത്തി സമയത്തിലും അധികം പ്രവര്‍ത്തിച്ചിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടി അതോറിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം ഏതാണ്ട് 80,000 ലധികം ആളുകള്‍ ഇപ്പോഴും നടപടി പൂര്‍ത്തിയാക്കിയിട്ടില്ല. വിദേശ തൊഴിലാളികളുടെ വിസയിലുള്ള ആശ്രിതര്‍ക്ക് കൂടി ഇന്‍ഷൂറന്‍സ് പരിരക്ഷ വേണമെന്ന നിയമം നിര്‍ബന്ധമാക്കിയതോടെ മലയാളികളടക്കം നിരവധി പ്രവാസികള്‍ ഇന്‍ഷൂറന്‍സ് കമ്പനികളെ സമീപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications