കാരുണ്യ ഭവനം പദ്ധതിയില്‍ മംഗലപ്പാടി പഞ്ചായത്തും ഉള്‍പ്പെടുത്തി
ദുബായ്: ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗ് നടപ്പിലാക്കിയ ബൈത്തുറഹ്മ അഥവാ കാരുണ്യ ഭവനം പദ്ധതിയില്‍, മഞ്ചേശ്വരം മണ്ഡലത്തിലെ മംഗലപ്പാടി പഞ്ചായത്തില്‍ ഓരോ വാര്‍ഡിലും ഒരു വീട് എന്ന നിലയില്‍ 23 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാനുള്ള പദ്ധതിക്ക് ധാരണയായി. ദുബായ് കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയും, പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അഞ്ചു വീടുകള്‍ നിര്‍മ്മിക്കുവാനാണ് ഉദ്ദേശം.
നിര്‍മ്മാണത്തിനാവശ്യമുള്ള പതിനേഴു സെന്റ് സ്ഥലം, അടുക്ക പഞ്ചത്തൊട്ടിയില്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ എം.ബിബി.യൂസുഫും, മുസ്ലിം ലീഗ് നേതാവായ അഡ്വക്കേറ്റ് സമീറും ചേര്‍ന്ന് സൗജന്യമായി നല്‍കും. ഇതിന്റെ ധാരണ പത്രം, കെഎംസിസി ആസ്ഥാനത്ത് വെച്ച് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ. മൂസ, എം.ബി.യൂസുഫ് എന്നിവര്‍ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹക്ക് കൈ മാറി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി, ട്രഷറര്‍ എ .സി.ഇസ്മായില്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
സെക്രട്ടറി ഹനീഫ് കല്‍മാട്ട അതിഥികളെ പരിചയപ്പെടുത്തി. സംസ്ഥാന ഭാരവാഹികളായ ആവയില്‍ ഉമ്മര്‍ ഹാജി, ഹസൈനാര്‍ തോട്ടുംഭാഗം ,ഉസ്മാന്‍ തലശ്ശേരി, അബ്ദുള്‍ഖാദര്‍ അരിപ്പാംബ്ര, ആര്‍ ശുകൂര്‍ഹംസ പയ്യോളി, മണ്ഡലം ഭാരവാഹികളായ ഡോ:ഇസ്മായില്‍, സൈഫുദ്ധീന്‍.കെ,എം. പഞ്ചായത്ത് ഭാരവാഹികളായ നിഷാര്‍ ഉപ്പള, ഖാലിദ് കാണ്ടല്‍, ഇബ്രാഹിം ബേരിക്കെ, മുനീര്‍ ബേരിക്കെ, ലീഗ് നേതാക്കളായ ഉമര്‍ അപ്പോളോ , പി.എം. സലീം സന്നിഹിതരായിരുന്നു .സയ്യിദ് ഹഖീം തങ്ങള്‍ പ്രാര്‍ത്ഥന നടത്തി .

ഹൃസ്വ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയ മുസ്ലിം ലീഗ് നേതാക്കളുമായി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി.ഒരുക്കിയ നേതൃ സംഗമത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ. മൂസ പദ്ധതിയെ പറ്റി വിവരിച്ചു പദ്ധതിയുടെ വിജയത്തിനായി ഉടന്‍ തന്നെ ഒരു കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും, ഘട്ടം ഘട്ടമായി പദ്ധതി പൂര്‍ത്തികരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും, മംഗല്‍പാടി പഞ്ചായത്ത് കെ..എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ ദുബായ് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹനീഫ് കല്‍മാട്ട, സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ ജില്ലാ നേതാക്കളായ ഷാഫി ഹാജി, മഹ്മൂദ് ഹാജി, മണ്ഡലം ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ഇസ്മായീല്‍, ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ മളളങ്കൈ, ട്രഷറര്‍ അബ്ദുല്ല കെദെംബാഡി, മണ്ഡലം ഭാരവാഹികളായ അസീസ് ബള്ളൂര്‍, മന്‍സൂര്‍ മര്‍ത്ത്യ, അബ്ബാസ് ബംബ്രാണ, അഷ്‌റഫ് പാവൂര്‍, സുബൈര്‍ കുബണൂര്‍, അഷ്‌റഫ് ബായാര്‍, സൈഫുദീന്‍ കെ.എം.മംഗല്‍പാടി പഞ്ചായത്ത് ഭാരവാഹികളായ നിഷാര്‍ അഹ്മദ് ഐ .ബി., ഖാലിദ് കാണ്ടല്‍, ഇബ്രാഹിം ബേരിക്ക, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ എം.ബി. യൂസുഫ്, ഉമ്മര്‍ അപ്പോളോ , പി.എം.സലിം തുടങ്ങിയവര്‍ പങ്കെടുത്തു












Click it and Unblock the Notifications