കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാണിക്യമലരായ പൂവി' തന്റെ കുഞ്ഞാണ്! ഗായകൻ എരഞ്ഞോളി മൂസയ്ക്കെതിരെ ഗുരുതര ആരോപണം...

ഗൾഫ് മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു എരഞ്ഞോളി മൂസയ്ക്കെതിരെയുള്ള ആരോപണം.

  • By Desk
Google Oneindia Malayalam News

ദോഹ: ഇന്റർനെറ്റ് സെൻസേഷനായി മാറിയ മാണിക്യമലരായ പൂവി എന്ന ഗാനത്തെ ചൊല്ലി വീണ്ടും വിവാദം. എന്നാൽ അഡാറ് ലവിന്റെ അണിയറക്കാരോ, നടി പ്രിയ വാര്യരോ അല്ല പുതിയ വിവാദത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. മാണിക്യമലരായ പൂവി എന്ന ഗാനം ആദ്യം പാടിയത് ആരാണെന്നത് സംബന്ധിച്ചാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

മാണിക്യമലരായ പൂവി എന്ന ഗാനം ആദ്യം പാടിയത് താനാണെന്നും, എന്നാൽ ഗാനത്തിന്റെ ക്രെഡിറ്റ് എരഞ്ഞോളി മൂസ തട്ടിയെടുത്തെന്നും ആരോപിച്ച് മാപ്പിളപ്പാട്ട് ഗായകനും, കേരള മാപ്പിളകലാ അക്കാദമി പ്രസിഡന്റുമായ തലശേരി കെ റഫീഖാണ് രംഗത്തെത്തിയിരിക്കുന്നത്. ഗൾഫ് മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു എരഞ്ഞോളി മൂസയ്ക്കെതിരെയുള്ള ആരോപണം.

ആദ്യം പാടുന്നത്...

ആദ്യം പാടുന്നത്...

മാണിക്യമലരായ പൂവി എന്ന ഗാനം ആദ്യം പാടുന്നത് താനാണെന്നാണ് തലശേരി കെ റഫീഖിന്റെ വാദം. തന്റെ ഭാര്യാ മാതാവിന്റെ സഹോദരിയുടെ മകനായ ജബ്ബാർ 1978ലാണ് ഗാനം രചിച്ചതെന്നും, എന്നാൽ ജബ്ബാറിനെ പോലും അറിയാത്ത പോലെയാണ് എരഞ്ഞോളി മൂസയുടെ ഇപ്പോഴത്തെ പെരുമാറ്റമെന്നും റഫീഖ് ആരോപിച്ചു.

 ക്രെഡിറ്റ്...

ക്രെഡിറ്റ്...

എരഞ്ഞോളി മൂസയാണ് ഗാനം ആദ്യം പാടിയതെന്ന് പറഞ്ഞ് നടക്കുന്നത്. കേരളത്തിലെ വിവിധ വേദികളിൽ താൻ ഈ ഗാനം ആലപിച്ചിട്ടുണ്ട്. ആകാശവാണിയിലെയും ദൂരദർശനിലെയും പരിപാടികളിൽ ഗാനം ആലപിക്കുകയും ചെയ്തു-റഫീഖ് പറയുന്നു.

ഗാനമേള...

ഗാനമേള...

തലശേരി ടൗൺ ബാങ്ക് ഓഡിറ്റോറയത്തിലെ ഗാനമേളയിൽ മാണിക്യമലരായ പൂവി ആലപിച്ചുകൊണ്ടിരിക്കെയാണ് എരഞ്ഞോളി മൂസ വേദിയിലേക്ക് വരുന്നത്. പാട്ട് ഇഷ്ടപ്പെട്ട എരഞ്ഞോളി മൂസ ഉടൻതന്നെ വരികൾ എഴുതിയെടുത്തെന്നും, ഗാനം ആലപിച്ച് കാസറ്റാക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചെന്നും റഫീഖ് പറഞ്ഞു.

സമ്മതപത്രം...

സമ്മതപത്രം...

എരഞ്ഞോളി ആവശ്യപ്പെട്ടത് പ്രകാരം ഗാനരചയിതാവായ ജബ്ബാറിൽ നിന്നും താനാണ് എരഞ്ഞോളി മൂസയ്ക്ക് സമ്മതപത്രം വാങ്ങിനൽകിയതെന്നും റഫീഖ് വ്യക്തമാക്കി. ജബ്ബാർ എഴുതിയ ഗാനം കാസറ്റിൽ ആലപിക്കാൻ എരഞ്ഞോളി മൂസയ്ക്ക് അനുവാദം നൽകുന്നു എന്നായിരുന്നു സമ്മതപത്രത്തിലെ വരികൾ.

അറിയാത്ത പോലെ...

അറിയാത്ത പോലെ...

കാസറ്റ് പുറത്തിറക്കിയതിന് പിന്നാലെ എരഞ്ഞോളി മൂസയുടെ ഗാനം പ്രശസ്തമായി. അന്നത്തെ കാസറ്റിന്റെ കവറിൽ ഗാനരചയിതാവ് ജബ്ബാർ എന്നുതന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഏതോ ഒരു ജബ്ബാറാണ് പാട്ടെഴുതിയതെന്നാണ് എരഞ്ഞോളി മൂസ ഇപ്പോൾ പറഞ്ഞുനടക്കുന്നതെന്നും റഫീഖ് ആരോപിച്ചു.

 ഒന്നുംകിട്ടിയില്ല...

ഒന്നുംകിട്ടിയില്ല...

അഡാറ് ലവ് എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയതോടെ മാണിക്യമലരായ പൂവി എന്ന ഗാനം വീണ്ടും തരംഗമായി. എന്നാൽ റിയാദിലെ ഗ്രോസറി കടയിൽ ജോലിചെയ്യുന്ന ഗാനരചയിതാവ് ജബ്ബാറിന് അർഹമായ സാമ്പത്തിക സഹായം കിട്ടിയിട്ടില്ല.

തന്റെ കുഞ്ഞാണ്...

തന്റെ കുഞ്ഞാണ്...

മാണിക്യമലരായ പൂവി എന്ന ഗാനം രചിച്ച ജബ്ബാറിന് അർഹമായ സാമ്പത്തിക സഹായം കിട്ടേണ്ടതാണെന്നും, അതിനായി ശ്രമങ്ങൾ നടത്തുമെന്നും റഫീഖ് വ്യക്തമാക്കി. മാണിക്യമലർ തന്റെ കുഞ്ഞാണെന്നും, അത് ആരെങ്കിലും കവരുന്നത് വേദനാജനകമാണെന്നും റഫീഖ് കൂട്ടിച്ചേർത്തു. ഗൾഫ് മാധ്യമമാണ് തലശേരി കെ റഫീഖിന്റെ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒറ്റ പോസ്റ്റിന് 8 ലക്ഷം രൂപ! പ്രിയ വാര്യർ വീണ്ടും ഞെട്ടിക്കുന്നു... ബോളിവുഡ് താരങ്ങളെ വെല്ലുംഒറ്റ പോസ്റ്റിന് 8 ലക്ഷം രൂപ! പ്രിയ വാര്യർ വീണ്ടും ഞെട്ടിക്കുന്നു... ബോളിവുഡ് താരങ്ങളെ വെല്ലും

ഒരു അഡാര്‍ ലവിന് ആശ്വാസം; പ്രിയാ വാര്യര്‍ക്ക് ധൈര്യത്തില്‍ കണ്ണിറുക്കാം!! സുപ്രീംകോടതി ഇടപെട്ടുഒരു അഡാര്‍ ലവിന് ആശ്വാസം; പ്രിയാ വാര്യര്‍ക്ക് ധൈര്യത്തില്‍ കണ്ണിറുക്കാം!! സുപ്രീംകോടതി ഇടപെട്ടു

മുസ്ലീംങ്ങൾക്കിടയിലെ സുന്നത്ത് കല്ല്യാണം പ്രാകൃതമാണെന്ന് പറയാൻ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോ? അലി അക്ബർമുസ്ലീംങ്ങൾക്കിടയിലെ സുന്നത്ത് കല്ല്യാണം പ്രാകൃതമാണെന്ന് പറയാൻ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോ? അലി അക്ബർ

English summary
manikya malaraya poovi song;allegations against eranholi moosa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X