അബുദാബിയില്‍ സ്‌കൂള്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്!!!
അബുദാബി: ഇന്ന് കാലത്ത് അബുദാബി മുസഫ ഭാഗത്ത് സ്‌കൂള്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി കുട്ടികള്‍ക്ക് പരുക്ക് പറ്റിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് സ്‌കൂള്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവ സ്ഥലത്തെത്തിയ പോലീസും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഈ ഭാഗത്തേക്കുള്ള മുഴുവന്‍ റോഡുകളിലും പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേഖലയില്‍ കനത്ത ഗതാഗത തടസ്സം നേരിടുന്നതായി പലരും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications