മരണ സംഖ്യ 310 ആയി, ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഹെല്‍പ് ലൈന്‍ തുറന്നു !!!
സൗദി: മിനാ അപകടത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 310 ആയി ഉയര്‍ന്നു. സുരക്ഷാ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുതിയ മരണ സംഖ്യയുടെ വിവരങ്ങള്‍ കൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചു. അപകടത്തില്‍പ്പെട്ടവരെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ 01254960000 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.
കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ അപകടത്തില്‍പ്പെട്ടതായി വിവരമില്ല. മലയാളികളായ വളണ്ടിയര്‍മാര്‍ സംഭവ സ്ഥലത്തുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ കൂടുതലും മെട്രോയിലാണ് ജംറയിലെത്തിയത് എന്നത് കൊണ്ടു തന്നെ അപകടത്തില്‍ ഇന്ത്യന്‍ ഹാജിമാര്‍ കൂടുതല്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലന്നാണ് വിവരം.

സൗദി ഡിഫന്‍സ് വിഭാഗത്തിന്റെ നേത്യത്വത്തില്‍ കനത്ത രക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. സ്വകാര്യ ഹാജിമാര്‍ ഇന്നലെ രാത്രിയോടെ ജംറയിലെത്തിയതായാണ് വിവരം. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴിലുള്ള മുഴുവന്‍ ഡോക്ടര്‍മാരെയും അടുത്തുള്ള ആശുപത്രികളില്‍ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications