കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ സലൂണുകളില്‍ വ്യാപകമായ പരിശോധന

Google Oneindia Malayalam News

ദുബായ്: എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സലൂണുകളും ദുബായ് മുനിസിപ്പാലിറ്റി നിര്‍ദ്ദേശിക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എമിറേറ്റിലെ നിരവധി സലൂണുകളില്‍ അധികൃതര്‍ പരിശോധന നടത്തി.

പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സലൂണുകളില്‍ തിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ പലരും ശുചിത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വ്യാപകമായ രീതിയില്‍ പരിശോധന സംഘടിപ്പിച്ചത്. പരിശോധനയില്‍ നിയമം പാലിക്കാത്ത 1000 ലധികം സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ പിഴ നല്‍കി.

salon

ആളുകള്‍ കൂടുതലായി താമസിക്കുന്ന ദുബായിലെ ദെയ്‌റ, ബര്‍ദുബായ് കറാമ ഏരിയകളിലുള്ള കടകളിലാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും ഏതെങ്കിലും രീതിയിലുള്ള നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അധികൃതരുമായി ബന്ധപ്പെടാവുന്നതാണെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

English summary
Many salons in Dubai fined for poor hygiene
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X