മര്‍ഹബ ഈദ് നൈറ്റ് ഇന്ന് ദുബായില്‍ അരങ്ങേറും
ദുബായ്: മലയാളികളുടെ ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടുവാന്‍ ചലച്ചിത്ര ടെലിവിഷന്‍ താരങ്ങളെ അണിനിരത്തി ബിഎസ്എന്‍എല്‍ മ്യൂസിക് ആന്റ് ഡാന്‍സ് സംഘടിപ്പിക്കുന്ന മര്‍ഹബ ഈദ് നൈറ്റ് ഇന്ന് ദുബായില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റഹീം പനവൂര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ ഗിന്നസ് പക്രു, വിനോദ് കോവൂര്‍, സുരഭി അന്‍സിബ, ദേവിചന്ദന തുടങ്ങിയ താരങ്ങള്‍ അണിനിരക്കും. ഗാനമേളയും കോമഡിയും ഡാന്‍സും ഉള്‍പ്പെടുത്തിയുള്ള പരിപാടി ബുധനാഴ്ച വൈകീട്ട് ഏഴിന് ദുബായ് ഊദ് മേത്തയിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

250 ദിര്‍ഹത്തില്‍ തുടങ്ങി 50 ദിര്‍ഹം വരെയാണ് വിവിധ കാറ്റഗറിയിലുള്ള ടിക്കറ്റുകളുടെ നിരക്ക്. സംഗീത പ്രേമികളുടെ ഇഷ്ട ഗായകരായ ചന്ദ്രലേഖ, നവാസ്, അജീഷ് കോട്ടയം, റജി രാമപുരം, ജി.കെ ഹരീഷ്, അഭി വെങ്ങര, എകെ നൗഷാദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0555739417, 0503204706 എന്നി നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ സി.ദില്‍ഷാദ്, സോണല്‍ മുത്തു, രാകേഷ്, റഹീം പനവൂര്‍, എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications