ഇന്ത്യന്‍ പ്രതിനിധികളായ മര്‍കസ് മഅദിന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി
ഷാര്‍ജ: ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ .ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍ത്വത്തില്‍ സംഘടിപ്പിച്ച 16 മത് അന്താരാഷ്ട്ര ഇസ്ലാമിക പഠന കോണ്‍ഫറന്‍സിനു ഷാര്‍ജ ഗവര്‍മെണ്ടിന്റെ ക്ഷണപ്രകാരം ഇന്ത്യയെ പ്രതിനിധികരിച്ചു എത്തിയ കോഴിക്കോട് കാരന്തൂര്‍ മാര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെയും മലപ്പുറം മഅദിന്‍ അക്കാദമിയുടെ വിദ്യാര്‍ഥികള്‍ക്ക് ഷാര്‍ജ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് മദ്‌റസാ കമ്മിറ്റിയും ഐസിഎഫ് കമ്മിറ്റിയും സംയുകതമായി സ്വീകരണ നല്‍കി.
ആഗോള തലത്തില്‍ തീവ്ര വാദവും ഭീകരതയും തഴച്ചു വളരുന്ന ഈ ഘട്ടത്തില്‍ യഥാര്‍ത്ഥ ഇസ്‌ലാമിന്റെ തനതായ ആശയങ്ങള്‍ സമാധാനത്തോടെ ലോക ജനതക്ക് പ്രചരിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുടെ പ്രത്യേക താല്‍പര്യത്തോടെയാണ് സമ്മേളനം.

ഷാര്‍ജ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് മദ്‌റസാ ഓഡിറ്റോറിയത്തില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടിയുടെ അദ്യക്ഷതയില്‍ നടന്ന പരിപാടി നാസര്‍ വാണിയമ്പലം ഉല്‍ഘടനം ചെയ്തു . മുനീര്‍ മാഹി, സിദ്ധീഖ് കല്ലൂര്‍, മൂസ കിണാശേരി, ഷബീര്‍ മൈസലൂണ്‍, ഹംസ സഖാഫി സീഫോര്‍ത്ത് എന്നിവര്‍ പ്രസംഗിച്ചു. സംഘത്തെ നയിച്ച അബ്ദുല്ല സഖാഫി മലയമ്മയും മറ്റു വിദ്യാത്ഥികളും സ്വീകരണത്തിന് നന്ദി പറഞ്ഞു.












Click it and Unblock the Notifications