മാര്‍ക്കറ്റിങ് ആന്റ് ബ്രാന്റിംങ്ങ് സമ്മേളനത്തിന് ഷാര്‍ജയില്‍ തുടക്കമായി
ഷാര്‍ജ: അല്ലീം ബിസിനസ്സ് കോണ്‍ഗ്രസ്സാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന മാര്‍ക്കറ്റിംങ്ങ് ആന്റ് ബ്രാന്റിംങ്ങ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ആഗോള മേഖല കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ വിവിധ മേഖലയിലുള്ളവരെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ ആശയങ്ങള്‍ പരസ്പരം കൈമാറുവാനുള്ള അവസരമാണ് പരിപാടിയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ.റാഷിദ് അല്ലീം അഭിപ്രായപ്പെട്ടു.

ആഗോള പ്രതിസന്ധി ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം പ്രശ്‌നമല്ലെന്നും ഏതെങ്കിലും ചില രാജ്യങ്ങള്‍ മാത്രം ശ്രമിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയുന്നതല്ലെന്നും കൂട്ടായുള്ള പരിശ്രമവും വ്യക്തമായ പദ്ധതി രൂപീകരണവുമാണ് പ്രശ്‌ന പരിഹാരത്തിന് മികച്ച പോംവഴിയെന്നും അല്ലീം വ്യക്തമാക്കി. പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ ക്ലാസെടുത്തു. ലോകം പുതിയ മേഖലകളെ ലക്ഷ്യം വെച്ച് നീങ്ങികൊണ്ടിരിക്കുകയാണ് അതിനൊപ്പം നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ മുന്നോട്ടുള്ള പ്രയാണം പ്രയാസമുള്ളതായിരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

മാര്‍ക്കറ്റിംങ്, ബ്രാന്‍ന്റിംങ് മേഖലകളിലെ പുതിയ ആശയങ്ങളും അവസരങ്ങളേയും കുറിച്ച് പരസ്പരം നടത്തുന്ന ചര്‍ച്ചകളായിരിക്കും പരിപാടിയിലെ മുഖ്യ ആകര്‍ഷണം. വ്യാഴാഴ്ച വൈകിട്ട് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ സംഘടിപ്പിക്കുന്ന സാമൂഹിക സമ്മേളനത്തോടെ പരിപാടിക്ക് സമാപനമാവും. സമ്മേളനത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്.












Click it and Unblock the Notifications