കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹശേഷം മലയാളി 3 ലക്ഷം ദിര്‍ഹം അടിച്ചെടുത്തതായി പരാതി

  • By Gokul
Google Oneindia Malayalam News

ഷാര്‍ജ: വിവാഹം കഴിച്ചശേഷം തന്റെ കടബാധ്യത തീര്‍ക്കാനായി മലയാളി യുവാവ് 3 ലക്ഷം രൂപ അടിച്ചെടുത്തശേഷം വഞ്ചിച്ചതായി പരാതി. ആന്ധ്ര പ്രദേശുകാരിയായ ഷാഹിദ എന്ന യുവതിയാണ് മലയാളി യുവാവിനെതിരെ പരാതിയുമായി യുഎഇ പോലീസിനെ സമീപിച്ചത്. എറണാകുളം സ്വദേശി ഷമീര്‍ സുബൈറിനെതിരെയാണ് പരാതി.

വിധവയും രണ്ടുകുട്ടികളുടെ അമ്മയുമായ തന്നെ ഇഷ്ടം നടിച്ച് ഒപ്പം കൂടിയാണ് യുവാവ് വഞ്ചിച്ചതെന്ന് ഷാഹിദ പറയുന്നു. വിവാഹത്തിനുശേഷം കേരളത്തിലേക്ക് തിരിക്കാമെന്ന ഉറപ്പിലായിരുന്നു ഷാര്‍ജയില്‍ വെച്ചുതന്നെ വിവാഹ ചടങ്ങുകള്‍ നടത്തിയത്. വിവാഹശേഷം 3 ലക്ഷത്തോളം ദിര്‍ഹം പണമായും സ്വര്‍ണായും സുബൈര്‍ കൈക്കലാക്കി.

sharjah-map

കട ബാധ്യത തീര്‍ക്കാനായിരുന്നു ഇത്രയും പണം വാങ്ങിയത്. കടമെല്ലാം തീര്‍ന്നശേഷം ഭര്‍ത്താവ് തന്നെ ഒഴിവാക്കുകയും മറ്റൊരിടത്തേക്ക് താമസം മാറുകയുമായിരുന്നെന്ന് ഷാഹിദ പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. മാത്രമല്ല, സുബൈറിന്റെ ഭാര്യയാണെന്നു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് അയാളുടെ സുഹൃത്ത് പ്രവീണ്‍ ഭീഷണിപ്പെടുത്തിയതായും ഷാഹിദ പറയുന്നു.

സുബൈര്‍ ഒരു വിവാഹ തട്ടിപ്പു വീരനാണെന്ന് ഷാഹിദ ആരോപിച്ചു. സുഹൃത്തായ പ്രവീണിനൊപ്പം ചേര്‍ന്ന് ഒട്ടേറെ സ്ത്രീകളെ ഇത്തരത്തില്‍ വഞ്ചിച്ചിട്ടുള്ളതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുബായ് കുടുംബ കോടതിയിലും പോലീസിലും ഷാഹിദ പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ, ഇയാള്‍ രാജ്യം വിടാതിരിക്കാന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായാണ് വിവരം.

English summary
Married Malayali man cheats Andhra wife in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X