മറുജീവിതം പ്രകാശനം ചെയ്തു
ദുബായ്: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ പ്രവാസാനുഭവങ്ങളുടെ നേര്‍കുറിപ്പുകള്‍ 'മറുജീവിതം' എന്ന ലേഖന സമാഹാരം ദുബായ് ഡി സി ബുക്‌സില്‍ വെച്ച് പ്രമുഖ ഛായാഗ്രാഹകനും, സംവിധായകനുമായ സണ്ണി ജോസഫ് എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ടിന് നല്‍കി പ്രകാശനം ചെയ്തു.
ജേക്കബ് അദ്ധ്യക്ഷനായ പരിപാടിയില്‍ സലീം അയ്യനത്ത് പുസ്തകത്തെ പരിചയപ്പെടുത്തി. അഷ്‌റഫ് പെങ്ങാട്ടിയില്‍, അമ്മാര്‍ കീഴ്പറമ്പ്, ശശി ചിറയില്‍, ജീന, എസ് ഗോപാലകൃഷ്ണന്‍, സാദിഖ് കാവില്‍, സദാശിവന്‍ അമ്പലമേട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മലയാള സാഹിത്യത്തില്‍ പ്രവാസ കൃതികള്‍ ശ്രദ്ധിക്കപ്പെടുമെന്നും വായനക്കാര്‍ തേടിച്ചെല്ലുന്ന കൃതികള്‍ ഇനിയും സംഭവിക്കുമെന്നും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഷക്കീം ചേക്കുപ്പ നന്ദി പറഞ്ഞു.












Click it and Unblock the Notifications