സൗദി:മസ്ക്കാരയെഴുതിയ യുവതിയ്ക്ക് കാഴ്ച നഷ്ടമായി, ഹണിമൂണ്‍ കാലം ദുരന്തമായി
റിയാദ്: മസ്ക്കാരയെഴുതിയ യുവതിയ്ക്ക് കണ്ണിന്റെ കാഴ്ച നഷ്ടമായി. സൗദിയിലാണ് 20 കാരിയായ യുവതിയ്ക്ക് കാഴ്ച നഷ്ടമായത്. വിവാഹതിയായ യുവതി ഹണിമൂണ്‍ ആഘോഷത്തിനിടെയാണ് മസ്ക്കാര വാങ്ങിയത്. ഇത് കണ്ണിലെഴുതി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാഴ്ച നഷ്ടമാവുകയായിരുന്നു.
വഴിയോരക്കച്ചവടക്കാരനില്‍ നിന്നുമാണ് യുവതി സൗന്ദര്യവര്‍ധക വസ്തുവായ മസ്ക്കാര വാങ്ങിയത്. കണ്ണുകളില്‍ മസ്ക്കാര എഴുതി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതികഠിനമായ വേദന കണ്ണിന് ചുറ്റും അനുഭവപ്പെടാന്‍ തുടങ്ങി. സൗദിയിലെ ഇഹ്സ പ്രവിശ്യയിലാണ് യുവതിയുടെ വീട്.

മസ്ക്കാര എഴുതി ഒരാഴ്ചയക്ക് ശേഷമാണ് യുവതിയുടെ കണ്ണുകളുടെ കാഴ്ച പൂര്‍ണമായും നഷ്ടമായത്. ആദ്യം കഠിനമായ വേദനയും ചെറിയ കാഴ്ച മങ്ങലും മാത്രമാണ് അനുഭവപ്പെട്ടത്. യുവതിയുടെ സഹോദരിയാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചത്. സാബ്ഖ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുവതിയുടെ കാഴ്ച നഷ്ടമായ സംഭവത്തില്‍ ഭര്‍ത്താവ് ആരോഗ്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
കാഴ്ച തിരികെ കിട്ടുന്നതിന് വേണ്ട ചികിത്സകള്‍ ആരോഗ്യവകുപ്പ് നല്‍കണമെന്നാണ് ആവശ്യം.മുന്‍പ് സ്ഥിരമായി മസ്ക്കാര എഴുതുന്ന യുവതിയുടെ കണ്ണുകളില്‍ വിര വളര്‍ന്നതും അവയെ പുറത്തെടുത്തതും വാര്‍ത്തയായിരുന്നു. സൗന്ദര്യ വര്‍ധക വസ്തുക്കളോട് താത്പര്യം പുലര്‍ത്തുന്നവരാണ് സൗദി സ്ത്രീകള്‍ .
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications