ദുബായ്;പട്ടാപ്പകല്‍ ലുലുമാളിനടുത്ത് എടിഎം കവര്‍ച്ച

എടിഎം ല്‍ നിറയ്ക്കാന്‍ പണവുമായി വന്ന സംഘത്തെയാണ് മുഖംമൂടി ധാരികള്‍ അടിച്ചിട്ട ശേഷം പണവുമായി കടന്നത്. ലുലുമാളിനടുത്തുള്ള എടിഎം യന്ത്രത്തില്‍ പണ നിക്ഷേപിയ്ക്കാനായി പോകുമ്പോഴാണ് സെക്യൂരിറ്റി ഗാര്‍ഡിന്റെ തലയിനല്‍ അക്രമികളിലൊരാള്‍ ശക്തമായി ഇടിച്ചത്. അപ്രതീക്ഷിതമായി ആക്രമണത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിലത്ത് വീണു. നേപ്പാളുകാരനാണ ്‌സെക്യൂരിറ്റി.
അഞ്ച് മിനിട്ടിനുള്ളിലാണ് സംഘം പണം കവര്‍ന്നത്. സുരക്ഷാഗാര്‍ഡ് ഉള്‍പ്പടെ രണ്ട് പേരാണ് പണം നിറയ്ക്കാന്‍ എത്തിയത്. ഇവര്‍ പുറത്തേയ്ക്കിറങ്ങി ലുലുവിനടുത്തയേക്ക് നടന്നതും അക്രമികളില്‍ ഒരാള്‍ ഭാരമുള്ള വസ്തു കൊണ്ട് ഗാര്‍ഡിന്റെ തലയ്ക്കടിച്ച് വീഴ്ത്തി. അതിനുശേഷം പണം നിറച്ച രണ്ട് പെട്ടികളുമായി കടന്നു,
ഒരോ പെട്ടിയിലും പത്ത് ലക്ഷം ദിര്‍ഹം വീതം ഉണ്ടായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. വളരെ ആസൂത്രിയമായ നീക്കമായിരുന്നു അക്രമികളുടേതെന്ന് പൊലീസ് പറഞ്ഞു. സിസിടിവിയില്‍ നിന്നെടുത്ത ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, നാഷണല്‍ ബാങ്ക് ഓഫ് അബുദാബി, ദുബായ് ഇസ്ലാമിക് ബാങ്ക്, യൂണിയന്‍ നാഷണല്‍ ബാങ്ക് എന്നിങ്ങനെ ഒട്ടേറെ ബാങ്കുകളുടെ എടിഎം ഇവിടെ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications