അബുദാബിയില്‍ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ തീപിടിത്തം, 15 മരണം?
അബുദാബി: അബുദാബിയില്‍ വന്‍ തീപിടിത്തം. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് തീപിടിത്തം ഉണ്ടായത്. മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് തീപിടിത്തം.15 പേര്‍ മരിച്ചതായി സ്ഥിരീകരണം.ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്.
മരിച്ചവരെല്ലാം പാകിസ്താന്‍, ബംഗ്ളാദേശ് പൗരന്‍മാരാണ്. വെള്ളിയാഴ്ച രാവിലെ മൂന്ന് മണിയോടെയാണ് തീപിടിത്തം. മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഒന്നില്‍ സര്‍ക്കിള്‍ ഏഴിനടുത്താണ് തീപിടിത്തം ഉണ്ടായത്. ഒരു സ്‌പെയര്‍പാര്‍ട്ട്‌സ് കടയ്ക്കാണ് തീ പിടിച്ചത്. ഈ കടയുള്‍പ്പെട്ട കെട്ടിടത്തില്‍ താമസിച്ച തൊഴിലാളികളാണ് മരിച്ചത്.

പൊള്ളലേറ്റവരെ അബുദാബി മഫ്‌റക് ആശുപത്രിയില്‍ പ്രവേശപിപ്പിച്ചു. ഇവരില്‍ 15പേരാണ് മരിച്ചത്. പൊള്ളലേറ്റ പത്തിലേറെപ്പേരുടെ നില അതീവ ഗുരുതരമാണ്. വൈദ്യുതി ലൈനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications