ദുബായ്: സിഐഡി ചമഞ്ഞ് സ്ത്രീകളുടെ മസാജ് പാര്‍ലറില്‍ മോഷണം നടത്തിയ ഇന്ത്യക്കാര്‍ക്ക് തടവ് ശിക്ഷ
ദുബായ്: ദുബായില്‍ സ്ത്രീകളുടെ മസാജ് പാര്‍ലറില്‍ മോഷണം നടത്തിയ ഇന്ത്യക്കാരുള്‍പ്പെട്ട മൂന്നംഗ സംഘത്തിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. രണ്ട് ഇന്ത്യക്കാരും ഒരു ഇറാനിയന്‍ യുവാവുമാണ് മസാജ് പാര്‍ലറില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി മോഷണം നടത്തിയത്.
സിഐഡി ഓഫീസര്‍മാരാണെന്നും മസാജ് പാര്‍ലര്‍ പരിശോധിയ്ക്കാന്‍ എത്തിയതാണെന്നും പറഞ്ഞായിരുന്നു മോഷണം. കൈവിലങ്ങുകളുമായി എത്തിയ സംഘം ജീവനക്കാരെ കെട്ടിയിടുകയും മുറി പൂട്ടുകയും ചെയ്ത ശേഷമാണ് മോഷണം നടത്തിയത്. മൊറോക്കന്‍ സ്വദേശികളായ യുവതികളാണ് പാര്‍ലറില്‍ ഉണ്ടായിരുന്നത്.

ഇവരുടെ മൊബൈല്‍ ഫോണുകളും ബാഗുകളും സംഘം തട്ടിയെടുത്തു. സിസിടിവി പോലും മോഷ്ടിച്ചു. 15000 ദിര്‍ഹവും തട്ടിയെടുത്തു. മോഷണത്തിന് ശേഷം പുറത്തിറങ്ങിയ സംഘം ഷോപ്പ് പുറത്ത് നിന്നും പൂട്ടി. ഇതോടെ സഹായത്തിന് മറ്റാരെയും വിളിയ്ക്കാനും കഴിഞ്ഞില്ല. കടയുടമ എത്തിയാണ് മോഷണ വിവരം പൊലീസിനെ അറിയിച്ചതും തുടര്‍ന്ന് പ്രതികള്‍ പിടിയിലായതും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications