കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ വന്‍ തീപ്പിടിത്തം

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്:ദുബായിലെ അല്‍ ഖുവോസ് വ്യാവസായിക മേഖലയില്‍ വന്‍ തീപ്പിടിത്തം. 2013 സെപ്റ്റംബര്‍ 21 ന് ഞായറാഴ്ച ഉച്ചക്ക് 11.10 ഓടെയാണ് തീപ്പിടിത്തം ഉണ്ടായത്. അപകടത്തില്‍ ആരും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ദുബായിലെ മാള്‍ ഓഫ് ദി എമിറേറ്റ്‌സ് ഷോപ്പിങ് സെന്ററിനടുത്തുള്ള വ്യാവസായിക മേഖലയിലാണ് അഗ്നിബാധ ഉണ്ടായത്. സനാ ഫാഷന്‍സിന്റെ ഗോഡൗണിനാണ് തീപിടിച്ചത്. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ)യുടെ ശാഖ ഓഫീസിന് തൊട്ടടുത്താണിതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.മാള്‍ ഓഫ് എമിറേറ്റ്‌സിനെ തീപ്പിടിത്തം ബാധിച്ചിട്ടില്ല.

Dubai Fire

പ്രദേശം ഇപ്പോഴും പോലീസിന്റെ നിയന്ത്രണത്തിലാണ്. തീപ്പിടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി ദുബായ് സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ റാഷിദ് അല്‍ സുമൈതിന്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ തീ പൂര്‍ണമായും കെടുത്താന്‍ ആയിട്ടില്ല. അഗ്നിബാധയുണ്ടായ സ്ഥലത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

രണ്ട് ജീവനക്കാരെ തീപ്പിടിത്തത്തിന് ശേഷം കണ്ടിട്ടില്ലെന്ന് മറ്റ് ജീവനക്കാര്‍ പറയുന്നുണ്ട്. പക്ഷേ ഇതിന് ഔദ്യോഗിക സിഥിതീകരണമില്ല. തീപ്പിടിത്തം ഉണ്ടാകുന്നതിന് മുമ്പ് ഒരാള്‍ ഗോഡൗണിലെ വിശ്രമമുറിയിലേക്ക് കയറിപ്പോയിരുന്നതായും അയാളെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും മേജര്‍ റാഷിദ് അല്‍ സൂമൈതിന്‍ പിന്നീട് പറഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു എന്ന രീതിയില്‍ ആദ്യ ഘട്ടത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നത്.
<center><iframe width="100%" height="315" src="//www.youtube.com/embed/wFq-RrRcA58" frameborder="0" allowfullscreen></iframe></center>

English summary
A massive fire broke out on Sunday in an industrial area in Dubai near a shopping centre, Mall of the Emirates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X